ജിദ്ദ: സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ. റിയാദിൽ പ്രവാസിയായ കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ ആണ് ബാഡ്മിന്റൺ മത്സരത്തിൽ ജേതാവായത്. വനിതാ സിംഗിൾസ് ബാഡ്മിന്റൺ മത്സരത്തിലാണ് ഖദീ ജ നിസ സൗദി താരങ്ങളെ മുട്ടുകുത്തിച്ചത്.
2കോടി 20ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനം ലഭിക്കും.സൗദിയിൽ ആദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. സൗദിയിലുളള വിദേശികൾക്കും പങ്കെടുക്കാൻ അവസരം ലഭിച്ചതോടെയാണ് ഖജീദ മത്സരത്തിനിറങ്ങിയത്.
ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയാണ് ഖദീജ നിസ. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഐടി എഞ്ചിനീയർ കൊടത്തിങ്ങൽ അബ്ദുല്ലത്തീഫിന്റെ മകളാണ്. സൗദി, ബഹ്‌റൈൻ, ഇന്ത്യ എന്നിവിടങ്ങളിൽ നടന്ന നിരവധി മത്സരങ്ങളിലും ഖദീജ നിസ ബാഡ്മിന്റൺ മത്സരത്തിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
Post Your Comments