ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ രവി കുമാർ ദാഹിയ സ്വർണം നേടി. ടോക്കിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ജേതാവായ നൈജീരിയയുടെ എബികെവെനിമോ വെൽസണെ (10-0) തോൽപ്പിച്ചാണ് രവി കുമാർ ദാഹിയ വിജയം നേടിയത്.
നൈജീരിയൻ എതിരാളിയെക്കാൾ സാങ്കേതിക മികവ് നേടിയാണ് രവി കുമാർ ദാഹിയ 2 മിനിറ്റ് 16 സെക്കൻഡിൽ ഫൈനൽ പൂർത്തിയാക്കിയത്. ക്വാർട്ടർ ഫൈനലിൽ ന്യൂസിലൻഡിന്റെ സൂരജ് സിങ്ങിനെതിരെ അനായാസ വിജയത്തോടെയാണ് രവി തന്റെ കോമൺവെൽത്ത് ഗെയിംസിലെ പ്രകടനം ആരംഭിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: കേരളത്തില്‍ വീണ്ടും അതിതീവ്ര മഴ
സെമിയിൽ പാക്കിസ്ഥാന്റെ അലി അസദിൽ നിന്ന് രവി കടുത്ത വെല്ലുവിളി നേരിട്ടെങ്കിലും 14-4 എന്ന സ്‌കോറിന് രവി എതിരാളിയെ കീഴടക്കി. 3 മിനിറ്റും 17 സെക്കൻഡും കൊണ്ട് സാങ്കേതിക മികവിൽ ഒരിക്കൽ കൂടി മത്സരം ജയിച്ച് രവി ഫൈനൽ മത്സരത്തിലേക്ക് മുന്നേറുകയായിരുന്നു.
Post Your Comments