ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണത്തിളക്കം. പുരുഷ ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ കിനാൻ ചെനായ്, സരാവർ സിങ്, പൃഥ്വിരാജ് ടൊണ്ടെയ്മാൻ എന്നിവരുടെ ടീമാണ് സ്വർണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം 11 ആയി.
ട്രാപ് ഷൂട്ടിങ് വനിത വിഭാഗത്തിൽ ഇന്ത്യ വെള്ളി നേടി. മനീഷ കീർ, രാജേശ്വരി കുമാരി, പ്രീതി രജക് എന്നിവരടങ്ങിയ ടീമാണ് മെഡൽ നേടിയത്.
ഇന്ന് ഗോൾഫിൽ ഇന്ത്യയുടെ അതിഥി അശോക് വെള്ളി നേടിയിരുന്നു. വ്യക്തിഗത വനിത വിഭാഗത്തിലാണ് അതിഥിയുടെ മെഡൽ നേട്ടം. ഇതോടെ 11 സ്വര്‍ണവും 16 വെള്ളിയും 14 വെങ്കലവുമടക്കം ഇന്ത്യയ്ക്ക് 41 മെഡലുകളായി. ബാഡ്മിന്റണ്‍ ഫൈനലില്‍ പുരുഷ ടീം ഇന്ന് ചൈനയെ നേരിടും. നേരത്തേ ഏഴാം ദിനം ടെന്നീസ് മിക്‌സഡ് ഡബിള്‍സിലും സ്‌ക്വാഷ് ടീം ഇനത്തിലും സ്വര്‍ണം നേടിയ ഇന്ത്യ, ഷൂട്ടിങ്ങില്‍ വെള്ളിയും 10,000 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും വെങ്കലവും സ്വന്തമാക്കിയിരുന്നു.
Post Your Comments