ബർമിങ്‌ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഗുസ്തിയിൽ ഇരട്ട മെഡൽ നേട്ടവുമായി ഇന്ത്യ. 65 കിലോ പുരുഷ വിഭാഗത്തിൽ ബജ്റഗ് പൂനിയയും 62 കിലോ വനിതാ വിഭാഗത്തിൽ സാക്ഷി മാലിക്കും സ്വർണം നേടി. കാനഡയുടെ ലച്ച്ലൻ മക്നീലിെയ തോൽപ്പിച്ചാണ് ബജ്റംഗ് സ്വർണം ഇടിച്ചിട്ടത്. കാനഡയുടെ അന ഗൊഡീനസിനെയാണ് സാക്ഷി മാലിക്ക് തോൽപ്പിച്ചത്.
2021 ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവായ ബജ്റഗ് പൂനിയയുടെ, കോമൺവെൽത്ത് ഗെയിംസിലെ മൂന്നാം മെഡൽ നേട്ടമാണിത്. ഇതിനു മുൻപ് മറ്റൊരു സ്വർണവും വെള്ളി മെഡലും താരം നേടിയിട്ടുണ്ട്. ലോക ചാംപ്യൻഷിപ്പിൽ ഒരു വെള്ളിയും രണ്ടു വെങ്കലവും ബജ്റംഗിന്റെ പേരിലുണ്ട്. 2016 റിയോ ഒളിംപിക്സിൽ വെങ്കൽ മെഡൽ നേടിയ താരമാണ് സാക്ഷി മാലിക്ക്. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ നേട്ടം എട്ടായി.
Post Your Comments