![](/wp-content/uploads/2022/08/wrestling.jpg)
ബർമിങ്ങാം: കോമൺവെൽത്ത് ഗുസ്തിയിൽ സ്വർണത്തിളക്കവുമായി ഇന്ത്യ. ബജ്‌റംഗ് പൂനിയയ്‌ക്കും സാക്ഷി മാലിക്കിനും പിന്നാലെ ദീപക് പൂനിയയും സ്വർണം നേടി. 86 കിലോ പുരുഷ വിഭാഗത്തിൽ പാക് താരം മുഹമ്മദ് ഇനാമിനെ മലർത്തിയടിച്ചാണ് ദീപക് സ്വർണം നേടിയത്. രണ്ട് തവണ കോമൺവെൽത്ത് ചാമ്പ്യനായ ഇനാമിനെയാണ് ദീപക് തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ 3-0 ത്തിന് പരാജയപ്പെടുത്തിയത്.
ഗുസ്തി മത്സരം ആരംഭിച്ചതിൽ പിന്നെ ഇന്ത്യ മെഡൽ കൊയ്‌ത്താണ് നടത്തുന്നത്. കോമൺവെൽത്ത് ഗുസ്തിയിൽ 65 കിലോ പുരുഷ വിഭാഗത്തിൽ ബജ്‌റംഗ് പൂനിയയും 62 കിലോ വനിതാ വിഭാഗത്തിൽ സാക്ഷി മാലിക്കും സ്വർണം നേടിയിരുന്നു. 57 കിലോ വനിതാ വിഭാഗത്തിൽ അൻഷു മാലിക്ക് വെള്ളിയും സ്വന്തമാക്കി.
അതേസമയം, 125 കിലോ പുരുഷ വിഭാഗത്തിൽ മോഹിത്ത് ഗ്രിവാൾ വെങ്കലവും നേടി. ആരോൺ ജോൺസനെ 5-0 ത്തിന് പരാജയപ്പെടുത്തിയാണ് ഗ്രവാൾ വെങ്കലം സ്വന്തമാക്കിയത്. 68 കിലോ വനിതാ വിഭാഗത്തിൽ ദിവ്യാ കാക്രൻ രാജ്യത്തിന് അഭിമാനമായിക്കൊണ്ട് വെങ്കലം നേടിയിട്ടുണ്ട്. ടോങ്കോയുടെ ടൈഗർ ലില്ലി കോക്കർ ലിമാലിയെ 2-0 ത്തിന് തോൽപ്പിച്ചാണ് ദിവ്യ മൂന്നാം സ്ഥാനത്തെത്തിയത്.
Post Your Comments