NattuvarthaLatest NewsKeralaNewsIndia

ഞങ്ങളുടെ സ്ത്രീകൾ എങ്ങനെ ജീവിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും: താലിബാനെതിരെ പോസ്റ്റിട്ട മുനീറിന് ഭീഷണിക്കത്ത്

തിരുവനന്തപുരം: എം കെ മുനീറിന് ഭീഷണിക്കത്തയച്ച് കേരളത്തിലെ താലിബാൻ അനുകൂലികൾ. അഫ്ഗാനിൽ താലിബാൻ നടത്തുന്ന കൂട്ടക്കുരുതികൾക്കെതിരെയുള്ള എം കെ മുനീറിന്റെ ഫേസ്ബുക് പോസ്റ്റ്‌ ശ്രദ്ധേയമായിരുന്നു. ഈ പോസ്റ്റ് പിൻവലിക്കണമെന്നാണ് കത്തിലെ നിർദ്ദേശം. ജോസഫ് മാഷാകാൻ ശ്രമിക്കരുത്, താലിബാന് എതിരായുള്ള നിന്റെ ഫേസ്ബുക് പോസ്റ്റ് പിൻവലിക്കണം. ഇല്ലെങ്കിൽ നിന്നെ മാത്രമല്ല നിന്റെ കുടുംബത്തിനും തീർപ്പ് കൽപ്പിക്കേണ്ടി വരുമെന്നാണ് കത്തിൽ പറയുന്നത്.

Also Read:പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ഭാര്യയെ കഴുത്തുഞെരിച്ച്‌​ കൊലപ്പെടുത്തി: യുവാവ് അറസ്റ്റിൽ

നിന്റെ ഫേസ്ബുക് പോസ്റ്റ് എത്രയും പെട്ടെന്ന് പിൻവലിക്കണം. അത്‌ താലിബാന് എതിരായല്ല മുസ്ലിങ്ങൾക്ക് എതിരായാണ് ഞങ്ങൾ കാണുന്നത്. പ്രവാചക വചനങ്ങൾ തിരസ്കരിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഇതെല്ലാം. പലഘട്ടത്തിലും താൻ ഇത് ആവർത്തിച്ചു. ഞങ്ങളുടെ സ്ത്രീകൾ എങ്ങനെ ജീവിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്നും കത്തിൽ പറയുന്നു.

ഈ കത്തും പൊക്കിപ്പിടിച്ച് ആളാകാൻ ഇറങ്ങരുത്. കുറെ കാലമായി നിന്റെ മുസ്ലിം വിരോധവും ആർ എസ് എസ് സ്നേഹവും കാണുന്നു. ശിവസേനയിൽ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും, ശ്രീധരൻ പിള്ളയുടെ ആർ എസ് എസ് പുസ്തകം പ്രകാശനം ചെയ്തതും കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീണ്ടും താക്കീത് നൽകുന്നു. ജോസഫ് മാഷാകാൻ ശ്രമിക്കരുത്, അയാളുടെ അവസ്ഥയുണ്ടാകരുത് എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

അതേസമയം, ഭീഷണിക്കത്തിനെ ഒരു തമാശ രൂപേണയാണ് സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കത്തിൽ ഉപയോഗിച്ചിരിക്കുന്ന സാത്താൻ എന്ന വാക്കുമായി ബന്ധപ്പെടുത്തി അത്‌ അയച്ച ആളുകളെ കണ്ടെത്താമെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button