തിരുവനന്തപുരം: സ്വാതന്ത്ര്യ സമര പോരാളികളുടെ നിഘണ്ടുവിൽ നിന്ന് വാരിയം കുന്നനെയടക്കം മുന്നൂറിലധികം പേരെ മാറ്റി നിർത്തിയ തീരുമാനം അഭിനന്ദനീയമാണെന്ന് അക്കാദമിക രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. സത്യം തുറന്നുകാണിക്കുമ്പോൾ അതിനെ രാഷ്ട്രീയ നീക്കമാക്കി ചിത്രീകരിച്ച് വളച്ചൊടിക്കുന്നത് മോശമാണെന്നും സംയുക്ത പ്രസ്ഥാവനയിൽ പറയുന്നു.
Also Read:ഡിസിസി പട്ടിക : ഉമ്മൻചാണ്ടിയുടെ പ്രതികരണത്തിൽ മനോവിഷമമുണ്ടെന്ന് കെ.സുധാകരന്‍
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ അവിഹിതമായി ഉള്‍പ്പെട്ട മാപ്പിളകലാപകാരികളുടെ പേര് നീക്കം ചെയ്യുന്നതിന് ധീരമായി നടപടിയെടുത്ത ഐസിഎച്ച്‌ആറിന്റെ തീരുമാനം അഭിനന്ദമര്‍ഹിക്കുന്നു. വര്‍ഗ്ഗീയമോ, സാമുദായികമോ, സങ്കുചിതമോ ആയ താത്പര്യങ്ങളെ ഉന്നതമായ ദേശീയബോധവുമായോ സ്വാതന്ത്ര്യസമരചരിത്രവുമായോ കൂട്ടികെട്ടുന്നത് സ്വാതന്ത്ര്യസമരചരിത്രത്തെ അവഹേളിക്കുന്നതാണ്. 1975 ല്‍ സി അച്യുതമേനോന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ലിസ്റ്റിലും 1972-ലെ താമ്രപത്രപട്ടികയിലും മാപ്പിള കലാപകാരികളെ സ്വാതന്ത്ര്യസമര സേനാനികളായി ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
3 കോടിരൂപയും നാല് പതിറ്റാണ്ടും ചെലവഴിച്ചിട്ടും പദ്ധതി പൂര്‍ത്തീകരിക്കാത്ത പ്രമുഖ ചരിത്രകാരന്‍മാരുടെ കൃത്യവിലോപത്തിന്റെ കഥയാണ് 2015 ല്‍ പുന:സംഘടിപ്പിക്കപ്പെട്ട ചരിത്രഗവേഷണകൗണ്‍സിലിന്റെ ശരിയായ ഇടപെടലിലൂടെ പുറത്തു വന്നിരിക്കുന്നത്. പണം കൈപ്പറ്റി പദ്ധതി പൂര്‍ത്തിയാക്കുന്നത് അനന്തമായി നീണ്ടപ്പോള്‍ നിയമനടപടി നേരിടുമെന്നസ്ഥിതിയിലെത്തിയപ്പോഴാണ് വികലമായ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി സമര്‍പ്പിച്ചത്. ഒരേ പേര് തന്നെ പല പേജുകളിലായി ആവര്‍ത്തിച്ചത് മുതല്‍ മാപ്പിള കലാപകാരികളെയടക്കം ചേര്‍ത്തുകൊണ്ടുള്ള അബദ്ധ പട്ടികയാണ് സമര്‍പ്പിക്കപ്പെട്ടത്.
പട്ടിക സമയബന്ധിതമായി സംശോധനം ചെയ്ത് കുറവുകള്‍ പരിഹരിച്ച് ശരിയായ പട്ടിക തയ്യാറാക്കുന്നതിന് മുന്‍കൈയെടുത്ത ചരിത്ര ഗവേഷണ കൗണ്‍സില്‍ മെമ്പര്‍, സെക്രട്ടറി പ്രഫ. കുമാരരത്നം, 30 പേജുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയ അംഗം ഡോ. സി.ഐ ഐസക്ക് എന്നിവര്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു’വെന്നും പ്രസ്ഥാവനയിൽ ചൂണ്ടിക്കാട്ടുന്നു.
ഡോ.കെ.എസ് രാധാകൃഷ്ണന്‍, ഡോ.എം.അബ്ദുള്‍സലാം, പ്രൊഫ.ഗോപകുമാര്‍, ഡോ.എം .മോഹന്‍ദാസ്, ഡോ എ .കൃഷ്ണമൂര്‍ത്തി, ഡോ.എം.പിഅജിത്ത് കുമാര്‍, പ്രൊഫ.ടി.എസ്ഗിരീഷ് കുമാര്‍ , ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, ഡോ.എന്‍.സി.ഇന്ദുചൂഡന്‍, ആര്‍.ജയകുമാര്‍, ഡോ.സി. മഹേഷ്, ഡോ.വി ബി. പണിക്കര്‍, അഡ്വ.എം.എസ്.കരുണാകരന്‍, ഡോ. ടി.വി.മുരളീവല്ലഭന്‍, ഡോ.രാധാകൃഷ്ണന്‍, പ്രൊഫ.രാമചന്ദ്രന്‍ നായര്‍, പ്രൊഫ.പി.രഘുനാഥ്, ഡോ.സി.പി.സതീഷ്, ഡോ.കെ.ശിവപ്രസാദ്, പ്രൊഫ.പി.ജി. ഹരിദാസ്, പ്രൊഫ:.സുഭാഷ്, രാജേന്ദ്രന്‍ പുതിയേടത്ത്, ഡോ. പി.സി മധുരാജ്, ഡോ.കെ.കെ.ഷൈന്‍, ഡോ: ആര്‍ ജയകുമാര്‍, ഡോ: സി എ പ്രിയേഷ്, അജിത്ത് മറ്റത്തില്‍, എ.വിനോദ്, വി. മഹേഷ്, ജോബി ബാലകൃഷ്ണന്‍ എന്നിവരെല്ലാം ഈ പ്രസ്താവനയെ ശരിവച്ചു കൊണ്ട് ഒപ്പുവച്ചിട്ടുണ്ട്.
Post Your Comments