COVID 19ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

നിർദ്ദേശങ്ങൾ ഞങ്ങൾ തരാം: കോവിഡ് നിയന്ത്രിക്കാൻ മുഖ്യമന്ത്രിയ്ക്ക് 10 നിര്‍ദ്ദേശങ്ങളുമായി ഫോറം ഫോര്‍ ഹെല്‍ത്ത് ജസ്റ്റിസ്

തിരുവനന്തപുരം: കോവിഡ് 19 കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചകൾ സംഭവിച്ച കേരള സർക്കാരിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നു കേൾക്കുന്നത്. ചികിത്സയിലും മാനദണ്ഡങ്ങളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലും മുഖ്യമന്ത്രിക്ക് പത്തിന നിര്‍ദേശങ്ങളുമായി ഫോറം ഫോര്‍ ഹെല്‍ത്ത് ജസ്റ്റിസ്. മുഖ്യമന്ത്രിയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഫോറം ഫോര്‍ ഹെല്‍ത്ത് ജസ്റ്റിസ് നിർദ്ദേശങ്ങൾ പങ്കുവയ്ക്കുന്നത്.

Also Read:പകരം വീട്ടി അമേരിക്ക: അഫ്‍ഗാനില്‍ ഡ്രോണാക്രമണം, കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരനെ വധിച്ചു

കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ നിലവിലെ നയപരിപാടികളില്‍ വിമര്‍ശനമുള്ളവര്‍ മറ്റെന്താണ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോറം ഫോര്‍ ഹെല്‍ത്ത് ജസ്റ്റിസ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. നിര്‍ദ്ദേശങ്ങളില്‍ അടിയന്തിരവും നീതിയുക്തവുമായ ഇടപെടലുകള്‍ പ്രതീക്ഷിക്കുന്നതായും ഫോറം ഫോര്‍ ഹെല്‍ത്ത് ജസ്റ്റിസ് വ്യക്തമാക്കി.

നിർദ്ദേശങ്ങൾ

1.കോവിഡ് പ്രതിരോധത്തിലും ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും ആയുഷ് സമ്പ്രദായങ്ങളുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തുക. ഇതിനായി, പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന സൗകര്യങ്ങള്‍ വ്യാപകമായി ലഭ്യമാക്കുക.

2.ചികിത്സയില്‍ വ്യക്തിയ്ക്ക് ഇഷ്ടമുള്ള അംഗീകൃത ചികിത്സാരീതി വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കാന്‍ സാധിയ്ക്കും വിധം എല്ലാ സമ്പ്രദായങ്ങളുടേയും സാധ്യതകളും പരിമിതികളും പൊതു ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുക.

3.ആയുഷ് സമ്പ്രദായങ്ങളുടെ പ്രതിരോധ-ചികിത്സാ സാധ്യതകളെ സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുക. പ്രതിരോധ നടപടികള്‍ക്ക് പ്രാഥമികമായ പരിഗണനയും പ്രചാരവും, ഫലപ്രദവും സുരക്ഷിതവും ചിലവു കുറഞ്ഞതുമായ ആയുഷ് മാര്‍ഗങ്ങള്‍ക്ക് നല്‍കുക.

4.ജീവിതശൈലി ഉള്‍പ്പെടെ സ്വാഭാവികവും നിലനില്‍ക്കുന്നതുമായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്ക് വ്യാപക പ്രചാരം നല്‍കുക

5.പൊതു ഇടങ്ങളില്‍ പ്രവേശിക്കുവാന്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ അങ്ങേയറ്റത്തെ മനുഷ്യാവകാശലംഘനമാണ്. അവ റദ്ദുചെയ്യുക.

6.വാക്സിന്‍ സ്വീകരിച്ചിട്ടുള്ളവര്‍ക്ക് ധാരാളമായി കോവിഡ് പിടിപെടുകയും ചിലര്‍ക്കെങ്കിലും രോഗം ഗൗരവമാകുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വാക്‌സിനുകളുടെ ഫലപ്രാപ്തിയെപ്പറ്റി വസ്തുനിഷ്ഠമായ പഠനങ്ങള്‍ നടത്തുക

7.വാക്സിന്‍ മൂലമുള്ള പാര്‍ശ്വഫലങ്ങളും മരണങ്ങളും കൃത്യമായും കാര്യക്ഷമമായും രേഖപ്പെടുത്താനും അവ സംബന്ധിച്ച വിവരങ്ങള്‍ സുതാര്യമായി ജനങ്ങള്‍ക്ക് ലഭ്യമാക്കാനും നടപടികള്‍ സ്വീകരിക്കുക

8.അശാസ്ത്രീയവും അയുക്തികവുമായ അടച്ചിടല്‍ നടപടികള്‍ അവസാനിപ്പിച്ച്‌ ജനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരാനുള്ള സാഹചര്യമൊരുക്കുക.

9.ലക്ഷണങ്ങളില്ലാത്തവരെ വ്യാപകമായും സാര്‍വത്രികമായും പരിശോധനകള്‍ക്ക് വിധേയമാക്കുന്ന രീതി അവസാനിപ്പിക്കുക

10.കോവിഡിനൊപ്പം ജീവിക്കുക എന്ന നയം സ്വീകരിക്കുകയും അതിനനുസരിച്ചുള്ള ജീവിതശൈലിയുടെ വ്യാപനത്തിനായി ബോധവല്‍ക്കരണങ്ങള്‍ നടത്തുകയും ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button