COVID 19Latest NewsKeralaNattuvarthaNews

കോവിഡ് വ്യാപനത്തിന് കാരണം വീടുകളെന്ന് ആരോഗ്യമന്ത്രി: 35 ശതമാനത്തോളം പേർക്ക് രോഗം ബാധിക്കുന്നത് വീടുകളിൽ നിന്നെന്ന് പഠനം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന് കാരണം വീടുകളെന്ന് ആരോഗ്യമന്ത്രി. സംസ്ഥാനത്ത് 35 ശതമാനത്തോളം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ. അല്ലാത്തവര്‍ക്ക് ഇപ്പോഴും ഡി.സി.സി.കള്‍ ലഭ്യമാണെന്നും മന്ത്രി പറയുന്നു.

Also Read:കോവിഡ് അനാഥമാക്കിയ കുട്ടികളെ കേരളം സംരക്ഷിക്കണമെന്ന് സുപ്രീം കോടതി: 2000 കൊടുക്കാമെന്ന് സംസ്ഥാന സർക്കാർ

ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ മുറിയില്‍ നിന്നും പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച്‌ കഴുകേണ്ടതാണ്. ഓരോ വീട്ടിലും കോവിഡ് എത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ഓണാഘോഷങ്ങൾക്ക് നൽകിയ ഇളവുകൾ കേരളത്തെ വലിയൊരു ദുരന്തമുഖത്തേക്കാണ് നയിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ടെസ്റ്റുകൾ കുറച്ചിട്ടും കുറയാത്ത ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് അതിന്റെ തെളിവായിട്ടാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button