തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസിലെ മുഖ്യപ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് എം.വി നികേഷ് കുമാര്‍. റോജി അഗസ്റ്റിന്, ആന്റോ ആഗസ്റ്റിന് എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി എം.വി.നികേഷ് കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്. കളമശ്ശേരി പൊലീസിലാണ് പരാതി നല്‍കിയത്.
Also Read:പെട്രോളിന് വില കൂടിയതോടുകൂടി കള്ളൻമാരെക്കൊണ്ട് പൊറുതിമുട്ടി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്
ചാനല്‍ ഓഫീസില്‍ റോജിയും ആന്റോയും സൂക്ഷിച്ച അവരുടെ സാധനസാമഗ്രികള്‍ നീക്കം ചെയ്യാന്‍ നടപടി വേണമെന്നാണ് നികേഷിന്റെ പരാതിയില്‍ പറയുന്നത്. പരാതിയെ തുടർന്ന് ഉദ്യോഗസ്ഥര്‍ പ്രതികളെ വിളിച്ചെങ്കിലും ഹൈകോടതിയിലെ കേസുമായി ബന്ധപ്പെട്ട് തിരക്കാണെന്ന മറുപടിയാണ് ലഭിച്ചത്.
മരം മുറിക്കേസിൽ റിപ്പോര്‍ട്ടര്‍ ചാനലില്‍ റോജിക്ക് ഓഹരി പങ്കാളിത്തമുള്ളത് വനംവകുപ്പ് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഇതിനെത്തുടർന്നാണ് പരാതി നൽകിയത്. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ അഴിക്കോട് സി.പി.എം ചിഹ്നത്തില്‍ നികേഷ് മത്സരിച്ചിരുന്ന സ്ഥാനാർഥിയാണ് നികേഷ് കുമാർ.
നേരത്തേ മുട്ടില്‍ കേസില്‍ റോജിയെയും ആേന്റായെയും അറസ്റ്റ് ചെയ്യാന്‍ വനം വകുപ്പ് ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഇവര്‍ ചാനലിെന്റ മറവില്‍ അറസ്റ്റ് ഒഴിവാക്കുകയായിരുന്നത്രെ. ഒടുവില്‍ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്.
Post Your Comments