കണ്ണൂര്‍: റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാര്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക്. പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തും. അടുത്ത സംസ്ഥാന സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി നികേഷ് കുമാര്‍ ഇന്നലെ അറിയിച്ചിരുന്നു. സിപിഎം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്നാണ് നികേഷ് കുമാര്‍ അറിയിച്ചത്.
2016 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കണ്ണൂര്‍ അഴീക്കോട് മത്സരിച്ചെങ്കിലും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെഎം ഷാജിയോട് നികേഷ് കുമാര്‍ പരാജയപ്പെട്ടു. നികേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എക്സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റു. 2011ല്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് തുടക്കം കുറിച്ചു. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനായി 1973 മെയ് 28 നാണ് എം വി നികേഷ് കുമാറിന്റെ ജനനം.
Post Your Comments