Latest NewsCricketNewsSports

ലീഡ്സിൽ ഇംഗ്ലീഷ് ആധിപത്യം: ഇന്ത്യ 78ന് പുറത്ത്

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് കൂട്ടത്തകർച്ച. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 78 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ എല്ലാവരും പുറത്തായി. 105 പന്തിൽ 19 റൺസ് നേടിയ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയാണ് (18) രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാൻ.

മൂന്ന് വിക്കറ്റ് വീതം നേടി മുൻനിര തകർത്ത ജെയിംസ് ആൻഡേഴ്‌സണും ക്രെയ്ഗ് ഓവർടണിനും ഇന്ത്യയുടെ പതനത്തിന് ചുക്കാൻ പിടിച്ചു. ഒല്ലി റോബിൻസ്, സാം കറൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Read Also:- ഇഞ്ചിയുടെ ഔഷധ ഗുണങ്ങൾ

രണ്ടാം ടെസ്റ്റ് ജയിച്ച ടീമിൽ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ടീമിൽ രണ്ട് മാറ്റം വരുത്തിയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്. ഓപ്പണർ ഡോം സിബ്ലിയെയും പരിക്കേറ്റ മാർക്ക് വുഡിനും പകരം ഡേവിഡ് മലനെയും ക്രെയ്ഗ് ഓവർട്ടണെയും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. ആദ്യ ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടുത്താതെ 120 റൺസ് നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button