ലീഡ്‌സ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ലീഡിലേക്ക്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 78 റൺസിന് പുറത്തായതാണ് ഇംഗ്ലണ്ടിന് ആധിപത്യം ഒരുക്കിയത്. ലീഡ്‌സ് ടെസ്റ്റിൽ ആരായിരിക്കും ഇംഗ്ലണ്ടിന്റെ ഹീറോ എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇംഗ്ലീഷ് നായകൻ കെവിൻ പീറ്റേഴ്സൺ.
ഹെഡിങ്ലിയിലെ പിച്ച് സ്പിന്നിന് അനുകൂലമായി മാറുകയാണ്. അതിനാൽ മത്സരത്തിൽ മൊയിൻ അലി നിർണായക സ്വാധീനം ചെലുത്തും. ഞായറാഴ്ചഅലി ആറ് വിക്കറ്റുമായി തിളങ്ങും. ഇംഗ്ലണ്ട് പരമ്പരയിൽ 1-1ന് ഒപ്പമെത്തുകയും ചെയ്യും പീറ്റേഴ്സൺ പറഞ്ഞു.
105 പന്തിൽ 19 റൺസ് നേടിയ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയാണ് (18) രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാൻ. മൂന്ന് വിക്കറ്റ് വീതം നേടി മുൻനിര തകർത്ത ജെയിംസ് ആൻഡേഴ്‌സണും ക്രെയ്ഗ് ഓവർടണിനും ഇന്ത്യയുടെ പതനത്തിന് ചുക്കാൻ പിടിച്ചു. ഒല്ലി റോബിൻസ്, സാം കറൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Post Your Comments