CricketLatest NewsNewsSports

1971ലേത് പോലെ ഇത്തവണയും ആവർത്തിക്കും: ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി ഗവാസ്കർ

ലീഡ്സ്: 1971ലേത് പോലെ ഇത്തവണയും ഓവലിൽ വെച്ച് ഇന്ത്യ പരമ്പര പിടിക്കുമെന്ന് പ്രവചിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. 50 വർഷം മുമ്പ് ഇംഗ്ലണ്ട് മണ്ണിൽ ആദ്യ ടെസ്റ്റ് ജയത്തിലേക്ക് എത്തിയതിന്റെ ഓർമ പങ്കുവെച്ചാണ് ഗവാസ്കറുടെ പ്രതികരണം. ലീഡ്സിലെയും ഓവലിലെയും മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിക്കുമെന്നാണ് ഗവാസ്കർ പറയുന്നത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ചരിത്ര ജയത്തിന്റെ ആവേശത്തിലാണ് പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ന് ഇന്ത്യ ഇറങ്ങുന്നത്. പത്തൊൻപത് വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് ഇന്ത്യ ഹെഡിങ്‌ലിയിൽ ഇംഗ്ലണ്ടിനെ നേരിടുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30നാണ് മത്സരം ആരംഭിക്കുന്നത്.

Read Also:- മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!!

2002ലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഹെഡിങ്‌ലിയിൽ അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്നിംഗ്സിനും 46 റൺസിനുമാണ് ഇംഗ്ലണ്ടിനെ തച്ചുതകർത്തത്. 1986ലും ഇന്ത്യക്കായിരുന്നു ജയം. അര നൂറ്റാണ്ടിലേറെയായി ഹെഡിങ്‌ലിയിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയിട്ടുണ്ട്. ആതിഥേയ ടീമിന്റെ ഏറ്റവും ഒടുവിലത്തെ ജയം 1967ലായിരുന്നു. 1952, 59 വർഷങ്ങളിലും ജയം ഇംഗ്ലണ്ടിനൊപ്പം നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button