CricketLatest NewsNewsSports

ഭീഷണി മുഴക്കി കീഴടക്കുക അത്ര എളുപ്പമല്ല: ഇംഗ്ലണ്ടിന് ഇന്ത്യയെ തൊടാനാവില്ലെന്ന് നാസർ ഹുസൈൻ

ലീഡ്സ്: ഇംഗ്ലീഷ് ടീമിന്റെ മുഖ്യ പരിശീലകൻ ക്രിസ് സിൽവർവുഡ് പറയുന്നതുപോലെ ഇന്ത്യൻ ടീമിനെ ഭീഷണിമുഴക്കി കീഴടക്കുക അത്ര എളുപ്പമല്ലെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. മുൻ തലമുറയെ പോലെ ഭീഷണി കണ്ട് പേടിക്കുന്ന ടീമല്ല ഇപ്പോഴത്തെ ഇന്ത്യയെന്നും അത് ഓസ്ട്രേലിയയിൽ കണ്ടതാണെന്നും നാസർ ഹുസൈൻ പറഞ്ഞു.

‘ക്രിസ് സിൽവർവുഡ് പറയുന്നതുപോലെ ഇന്ത്യൻ ടീമിനെതിരെ ഒന്നും ചെയ്യാൻ ഇംഗ്ലണ്ടിനാവില്ല. മുൻ തലമുറയെ പോലെ ഭീഷണിക്കുമുന്നിൽ പേടിച്ചു കീഴടങ്ങുന്ന ഒരു ടീമല്ല ഇപ്പോഴത്തെ ഇന്ത്യ. ഞങ്ങൾ നിങ്ങളെ ഗബ്ബയിൽ എത്തിക്കുന്നതു വരെ കാത്തിരിക്കു, എന്ന ടിം പെയ്നിന്റെ വെല്ലുവിളി ഓസ്ട്രേലിയിൽ അവരെ പ്രചോദിപ്പിച്ചു’.

‘പെയ്നിന്റെ ആ പരാമർശം നിലവിലെ പരമ്പരയിൽ ഇതുവരെ ഇറങ്ങാത്ത ഒരു കളിക്കാരനെ ലക്ഷ്യം വെച്ചായിരുന്നു. ആർ അശ്വിൻ. എന്നാൽ ബുധനാഴ്ച ലീഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ അവനെ ഇറങ്ങിയാൽ അതും അവർക്ക് കരുത്താകും. കാരണം, അവരെ പോലെ തന്നെ തീക്ഷ്ണതയുള്ള മറ്റൊരാളാണ് അശ്വിൻ. അവരുടെ എല്ലാ കളിക്കാരിലും വലിയ ആത്മവിശ്വാസം നമുക്ക് കാണാം’.

Read Also:- പാകിസ്ഥാൻ പരമ്പര: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലനം പുനരാരംഭിച്ചു

‘കരുത്തരായ ഇന്ത്യൻ ടീമിനെ നയിക്കാൻ ശരിയായ സമയത്ത് നിയോഗിക്കപ്പെട്ട ശരിയായ വ്യക്തിയാണ് കോഹ്ലി. ഇന്ത്യൻ കളിക്കാർക്ക് പ്രത്യേകിച്ച് ബൗളർമാർക്ക് ആക്രമണോത്സുകനായ ക്യാപ്റ്റനെയാണ് ആവശ്യം. ഉത്തേജനം പകരുന്ന കോഹ്ലിയെയാണ് അവർക്ക് വേണ്ടത്. ലോഡ്സിൽ കോഹ്‌ലി ആ ദൗത്യം കാര്യക്ഷമമായി തന്നെ നിർവഹിച്ചു’ ഹുസൈൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button