ലീഡ്സ്: പരിക്കിനെ തുടർന്ന് രണ്ടാം ടെസ്റ്റിൽ പുറത്തിരുന്ന ഇന്ത്യൻ ഓൾറൗണ്ടർ ശർദുൽ താക്കൂർ ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിൽ തിരിച്ചെത്തി. ആദ്യ ടെസ്റ്റിൽ കളിച്ച താക്കൂറിനെ പേശി വലിവിനെ തുടർന്നാണ് രണ്ടാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയത്. താരത്തെ മൂന്നാം ടെസ്റ്റിലെ ടീമിലേക്ക് പരിഗണിക്കുമെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പറഞ്ഞു.
താക്കൂർ പരിക്ക് ഭേദമായി മൂന്നാം ടെസ്റ്റ് കളിക്കാൻ ഫിറ്റ്നസ് വീണ്ടെടുത്തു. ടീം കോമ്പിനേഷന്റെ അടിസ്ഥാനത്തെ ആശ്രയിച്ചിരിക്കും താരത്തിന് കളിക്കാനാവുമോ എന്നറിയുകയെന്നും രഹാനെ വ്യക്തമാക്കി. ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലായി താക്കൂർ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. അതേസമയം, ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നാളെ ലീഡ്സിൽ ആരംഭിക്കും. ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് മത്സരം.
ലോഡ്സിൽ ജയിച്ച ആത്മവിശ്വാസത്തിൽ ഇന്ത്യ ഇറങ്ങുമ്പോൾ ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് ആതിഥേയരായ ഇംഗ്ലണ്ട്. ടീമിൽ അടിമുടി മാറ്റങ്ങളോടെ ഇംഗ്ലണ്ട് ഇറങ്ങുമ്പോൾ അധികം മാറ്റത്തിന് ഇന്ത്യ മുതിർന്നേക്കില്ല.
Read Also:- കോഹ്‌ലിയുടെ ഫിറ്റ്നസ് രഹസ്യം ‘ബ്ലാക്ക് വാട്ടർ’
സ്പിന്നർ ആർ അശ്വിന്റെ വരവാണ് ഇന്ത്യൻ ടീമിൽ പ്രതീക്ഷിക്കാവുന്ന മാറ്റം. ലീഡ്സിൽ അനിൽ കുംബ്ലെയടക്കമുള്ള പല സ്പിന്നർമാരും ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട് എന്നത് അശ്വിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. അവസരം കാത്ത് പൃഥ്വി ഷായും മായങ്ക് അഗാർവളും സൂര്യകുമാർ യാദവും ഹനുമ വിഹാരിയും പുറത്തുണ്ടെങ്കിലും ബാറ്റിങ് നിരയിൽ മാറ്റങ്ങൾക്ക് സാധ്യത കുറവാണ്.
Post Your Comments