മുംബൈ: ഇന്ത്യൻ വെടിക്കെട്ട് ഓപ്പണർ ശിഖർ ധവാന്റെ ഭാവി പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍. ധവാന് ഇന്ത്യന്‍ ടി20 ടീമില്‍ ഇനി സ്ഥാനമുണ്ടാകില്ലെന്നാണ് ഗവാസ്കറുടെ പ്രവചനം. ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ പദ്ധതികളില്‍ ധവാന് സ്ഥാനമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും ഗവാസ്കർ പറഞ്ഞു.
‘ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ പദ്ധതികളില്‍ ധവാന് സ്ഥാനമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, ധവാനെ ടി20 ടീമിലെടുക്കാനായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ് എന്നീ ടീമുകൾക്കെതിരായ പരമ്പരകളില്‍ എപ്പോഴെങ്കിലും ഉള്‍പ്പെടുത്തുമായിരുന്നു’.
Read Also:- ഗർഭിണികൾ ചോളം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
‘ഈ ടീമുകളില്ലാത്ത സ്ഥിതിക്ക് അയാള്‍ ടി20 ലോകകപ്പ് ടീമിലുമുണ്ടാകില്ല. ലോകകപ്പില്‍ തന്‍റെ ഓപ്പണിംഗ് ജോഡി രോഹിത് ശര്‍മയും കെഎല്‍ രാഹുലുമാണ്’ ഗവാസ്കര്‍ പറഞ്ഞു. 36കാരനായ ധവാന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ശ്രീലങ്കക്കെതിരായ ടി20യിലാണ് അവസാനം ഇന്ത്യക്കായി കളിച്ചത്.
കരിയറില്‍ ഇതുവരെ 68 ടി20 മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ച ധവാന്‍ 27.92 ശരാശരിയില്‍ 126.36 സ്ട്രൈക്ക് റേറ്റില്‍ 1759 റണ്‍സ് നേടിയിട്ടുണ്ട്. 11 അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുള്ള ധവാന്‍റെ ടി20യിലെ ഉയര്‍ന്ന സ്കോര്‍ 92 റൺസാണ്.
Post Your Comments