മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‍ക്വാഡിനെ തെരഞ്ഞെടുത്ത സെലക്ഷന്‍ കമ്മിറ്റിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാല്‍, മുൻ താരങ്ങളുടെ അഭിപ്രായങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചിരിക്കുകയാണ് മുന്‍ നായകന്‍ സുനില്‍ ഗാവസ്കർ. താൻ ഈ ടീമിൽ വിശ്വസിക്കുന്നതായും ട്രോഫി നേടണമെങ്കില്‍ കുറച്ച് ഭാഗ്യം ഏത് ടീമിനും വേണമെന്ന് ഗാവസ്കർ പറയുന്നു.
ശ്രേയസ് അയ്യർ, മുഹമ്മദ് ഷമി എന്നിവരെ ഒഴിവാക്കിയത് തന്നെ അത്ഭുതപ്പെടുത്തി എന്നായിരുന്നു ലോകകപ്പ് ടീം പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മുഹമ്മദ് അസറുദ്ദീൻ ട്വിറ്ററിൽ കുറിച്ചത്. ദീപക് ഹൂഡയ്ക്ക് പകരം ശ്രേയസും ഹർഷല്‍ പട്ടേലിന് പകരം മുഹമ്മദ് ഷമിയും വരണം എന്നും അസറുദ്ദീൻ സൂചിപ്പിച്ചു. തൊട്ടുപിന്നാലെ മുന്‍ ചീഫ് സെലക്ടർ കൂടിയായ ദിലീപ് വെങ്സർക്കറും ടീം സെലക്ഷനില്‍ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
‘ഞാനായിരുന്നെങ്കില്‍ മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്, ശുഭ്മാന്‍ ഗില്‍ എന്നിവരെ ടീമിലെടുക്കുമായിരുന്നു. കാരണം, മൂവർക്കും മികച്ച ഐപിഎല്‍ സീസണുണ്ടായിരുന്നു’ വെങ്സർകർ ട്വിറ്ററിൽ കുറിച്ചു. മുന്‍ താരങ്ങളുടെ ഈ നിലപാട് പൂർണമായും തള്ളിയിരിക്കുകയാണ് ഇതിഹാസ താരം സുനില്‍ ഗാവസ്കർ.
Read Also:- പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ!
‘ഞാൻ ഈ ടീമില്‍ വിശ്വസിക്കുന്നു. ട്രോഫി നേടണമെങ്കില്‍ കുറച്ച് ഭാഗ്യം ഏത് ടീമിനും വേണം. ടീമിനെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ നമ്മളതിനെ പിന്തുണയ്ക്കുകയാണ് വേണ്ടത്. താരങ്ങളുടെ ഉള്‍പ്പെടുത്തലും ഒഴിവാക്കലും ചോദ്യം ചെയ്യാന്‍ പാടില്ല’ ഗാവസ്കർ പറഞ്ഞു.
Post Your Comments