സിഡ്നി: ടി20 ലോകകപ്പ് സൂപ്പർ-12 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് ആരംഭിക്കുന്ന മത്സരത്തില്‍ നെതർലന്‍ഡ്സാണ് എതിരാളികള്‍. തുടർച്ചയായ രണ്ടാം ജയമാണ് രോഹിത് ശർമ്മയും സംഘവും ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ ഇന്ത്യ നാല് വിക്കറ്റിന് തകർത്തിരുന്നു.
അതേസമയം, ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഹർദ്ദിക് പാണ്ഡ്യക്ക് വിശ്രമം നൽകണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ ആവശ്യപ്പെടുന്നത്. പാണ്ഡ്യക്ക് പകരം ദീപക് ഹൂഡയെ കളിപ്പിക്കണമെന്നാണ് ഗവാസ്‌ക്കറുടെ ആവശ്യം.
‘ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് ഹർദ്ദിക്കിന് വിശ്രമം നല്‍കുന്നത് തെറ്റില്ല. കാരണം, അദ്ദേഹം ഇന്ത്യയുടെ പ്രധാന താരമാണ്. അദ്ദേഹത്തെ ജോലി ഭാരം ഏല്‍പ്പിക്കുന്നത് ശരിയല്ല. അതേസമയം, നെതര്‍ലന്‍ഡ്‌സിനെ ചെറുതാക്കി കാണുകയും ചെയ്യരുത്. ഹർദ്ദിക്കിന് പകരം ദീപക് ഹൂഡ കളിക്കണമെന്നാണ് ഞാന്‍ പറയുന്നത്’.
‘ഹൂഡയുടെ പ്രകടനം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഹർദ്ദിക് കളിക്കുന്നില്ലെങ്കില്‍ ദിനേശ് കാര്‍ത്തിക് അഞ്ചാമനായി ക്രീസിലെത്തും. ആ മാറ്റം ചിലപ്പോള്‍ ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. എന്നാല്‍, ഹൂഡ എത്തുന്നതോടെ ബാറ്റിംഗില്‍ ശക്തി വർദ്ധിക്കും. കാര്‍ത്തികിന് പകരം ഹൂഡ അഞ്ചാനായി കളിക്കണം. മാത്രമല്ല, നാല് ഓവറുകള്‍ ഹൂഡ എറിയേണ്ടതില്ല. ഓവര്‍ പങ്കിടാന്‍ അക്‌സര്‍ പട്ടേലുമുണ്ടാവും. അതുകൊണ്ടുതന്നെ വലിയ ഭാരം ഹൂഡയ്ക്കുണ്ടാവില്ല’ ഗവാസ്‌കര്‍ വിശദമാക്കി.
ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്/ ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.
Post Your Comments