CricketLatest NewsNewsSports

ടീം ആഗ്രഹിച്ച തുടക്കം ലഭിക്കാത്തതിന് പിന്നാലെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു സഞ്ജു: സുനിൽ ഗാവസ്‌കര്‍

മുംബൈ: ഐപിഎല്ലിൽ അഞ്ചാം തോല്‍വി വഴങ്ങിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെ വിമർശിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സഞ്ജു ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങിയതാണ് ഗാവസ്‌കറെ ചൊടിപ്പിച്ചത്. ബാറ്റിംഗ് ക്രമത്തില്‍ മുന്നോട്ടുകയറി ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് സഞ്ജു ചെയ്യേണ്ടതെന്ന് ഗാവസ്‌കര്‍ പറഞ്ഞു.

‘മികച്ച ഹിറ്ററാണ് സഞ്ജു സാംസണ്‍. എന്നാല്‍, ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങിയത് സഞ്ജുവിന് ഗുണകരമായില്ല. നാലാം നമ്പര്‍ ബാറ്റ്സ്മാനാണെങ്കില്‍ നാലാമതോ മൂന്നാമതോ ഇറങ്ങണം. ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റ് ചെയ്യണം. ഇപ്പോള്‍ സംഭവിച്ചത് എന്താണെന്ന് നോക്കുക. ടീം ആഗ്രഹിച്ച തുടക്കം ലഭിക്കാത്തതിന് പിന്നാലെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു സഞ്ജു’ ഗാവസ്‌കര്‍ പറഞ്ഞു.

Read Also:- ദിവസവും ഒരല്പം ശർക്കര കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

അതേസമയം, രാജസ്ഥാന്‍ റോയൽസ് മുന്നോട്ടുവെച്ച 161 റണ്‍സ് വിജയലക്ഷ്യം മിച്ചല്‍ മാര്‍ഷിന്‍റെ മിന്നല്‍ വെടിക്കെട്ടില്‍ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ ഡല്‍ഹി മറികടന്നു. തോല്‍വിയോടെ പ്ലേ ഓഫിലെത്താന്‍ രാജസ്ഥാന്‍ ഇനിയും കാത്തിരിക്കണം. നേരത്തെ, തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 160 റണ്‍സെടുത്തു. ആര്‍ അശ്വിനും(50), ദേവ്‌ദത്ത് പടിക്കലുമാണ്(48) രാജസ്ഥാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button