നാഗ്‌പൂര്‍: കരിയറിലെ മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നാണ് ഇന്നലെ നാഗ്‌പൂരില്‍ ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശര്‍മ്മ കാഴ്‌ചവെച്ചത്. രോഹിത്തിന്‍റെ സ്ഫോടനാത്മകമായ ബാറ്റിംഗ് ശൈലിയും ഉത്തരവാദിത്തബോധവും ഒരുപോലെ കണ്ട ഇന്നിംഗ്‌സ്. ആ ഇന്നിംഗ്‌സിനെ വാനോളം പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം സുനില്‍ ഗാവസ്‌കര്‍.
ആദ്യ ടി20യില്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച് ഏറെനേരം ക്രീസില്‍ ചിലവഴിക്കാന്‍ കഴിയാതെ വന്ന രോഹിത്തിനെ ഗാവസ്‌കര്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. രോഹിത് വളരെ ശ്രദ്ധാപൂര്‍വം കളിച്ചെന്നും സാഹസികതയ്‌ക്ക് മുതിര്‍ന്നില്ലെന്നും ഗാവസ്‌കര്‍ പ്രശംസിച്ചു.
‘രോഹിത് ശര്‍മ്മ അളന്നുമുറിച്ച സമീപനത്തോടെയാണ് ബാറ്റ് വീശിയത്. പ്രതിരോധമല്ല, സെലക്‌ടീവായായിരുന്നു ബാറ്റിംഗ്. ഫ്ലിക് ഷോട്ടുകളും പുള്‍ ഷോട്ടുകളും കളിക്കുമ്പോള്‍ രോഹിത് ശര്‍മ്മ വളരെ മികച്ചതായിരുന്നു. ഓഫ്-സൈഡില്‍ കളിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു രോഹിത് ബുദ്ധിമുട്ടിയത്. തന്‍റെ റേഞ്ചിലുള്ള ഷോട്ടുകള്‍ കളിക്കുമ്പോള്‍ രോഹിത്തിന് ബുദ്ധിമുട്ടില്ല’.
‘അങ്ങനെ കളിക്കാനാണ് രോഹിത് ശ്രമിക്കേണ്ടത്. അത്രത്തോളം അളന്നുള്ള കളിയായിരുന്നു ഇന്ന്. കാത്തിരുന്ന് പന്തുകള്‍ കട്ട് ചെയ്തു, പുള്‍ ചെയ്തു. കണ്ടപാടെ അടി തുടങ്ങിയില്ല. അതാണ് രോഹിത് ശര്‍മ്മ ഇന്ന് നന്നായി ബാറ്റ് ചെയ്യാനുള്ള കാരണം’ ഗാവസ്‌കര്‍ മത്സരത്തിനിടെ കമന്‍ററി ബോക്‌സില്‍ പറഞ്ഞു.
Read Also:- എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നതിന് ബനാന ടീ
തുടക്കം മുതല്‍ അമിതമായി ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുന്ന രോഹിത് ശര്‍മ്മയുടെ പുത്തന്‍ ശൈലി കഴിഞ്ഞ മത്സരത്തിലടക്കം വലിയ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍, ഇതിനെയെല്ലാം മറികടന്ന് ആക്രമിച്ചും നിലയുറപ്പിച്ചും 20 പന്തില്‍ നാല് വീതം ഫോറും സിക്‌സും സഹിതം പുറത്താവാതെ 46 റണ്‍സെടുത്ത് രോഹിത് മത്സരത്തിലെ താരമായി.
Post Your Comments