NattuvarthaLatest NewsKeralaNewsIndia

ഒറ്റയ്ക്ക് അധികാരകേന്ദ്രമാകരുത് ഓരോ വകുപ്പിനും മന്ത്രിമാരുണ്ട് അവരും പണിയെടുക്കട്ടെ: പിണറായിക്ക് താക്കീതുമായി സി പി എം

തി​രു​വ​ന​ന്ത​പു​രം: പിണറായി സർക്കാരിന് താക്കീതുമായി സി പി എം രംഗത്ത്. ഒറ്റയ്ക്ക് അധികാരകേന്ദ്രമാകരുത്, ഓരോ വകുപ്പിനും മന്ത്രിമാരുണ്ട്, അവരും അവരുടെ മേഖലകളെ ഭംഗിയാക്കാൻ ശ്രമിക്കട്ടെയെന്നാണ് താക്കീത്. തു​ട​ര്‍​ഭ​ര​ണം വ​രു​മ്പോള്‍ സ്വ​യം അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്ന​തി​ല്‍ ആ​ഹ്ലാ​ദം ക​ണ്ടെ​ത്തു​ന്ന ആ​ളു​ക​ളു​ണ്ടാ​കു​മെ​ന്നും സി പി എം നേതൃത്വം അഭിപ്രായപ്പെടുന്നു. സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്​ സം​സ്ഥാ​ന സ​മി​തി അം​ഗീ​ക​രി​ച്ച ‘സം​സ്ഥാ​ന സ​ര്‍​ക്കാ​റും വ​ര്‍​ത്ത​മാ​ന​കാ​ല ക​ട​മ​ക​ളും’ എ​ന്ന രേ​ഖ​യി​ലാണ് ഇത്തരം കാര്യങ്ങൾ വ്യ​ക്ത​മാ​ക്കു​ന്നത്.

Also Read:പുൽവാമ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

‘തുട​ര്‍​ഭ​ര​ണ​മു​ണ്ടാ​കു​മ്പോള്‍ സ്വാ​ഭാ​വി​ക​മാ​യും സ്ഥാ​പി​ത താ​ല്‍​പ​ര്യ​ക്കാ​ര്‍ പ​ല വ​ഴി​യി​ലൂ​ടെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ക്കും. ഇ​ത്​ മ​ന​സ്സി​ലാ​ക്കാ​ന്‍ ക​ഴി​യ​ണം. ഭ​ര​ണ​ത്തി​ന്​ നേ​തൃ​ത്വം കൊ​ടു​ക്കേ​ണ്ട​ത്​ മ​ന്ത്രി​മാ​രാ​ണ്. ഓരോ വ​കു​പ്പി​ന്റെയും സ​വി​ശേ​ഷ​ത​ക​ള്‍ ഉ​ള്‍​ക്കൊ​ണ്ട്​ ഇ​ട​പെ​ടാ​ന്‍ മ​ന്ത്രി​മാ​ര്‍​ക്ക്​ ക​ഴി​യ​ണം. അ​ത​ത്​ വ​കു​പ്പു​ത​ല​ത്തി​ല്‍ തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ അ​ത്ത​ര​ത്തി​ല്‍ പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യ​ണം’.

ഓഫീസി​ല്‍ വ​രു​ന്ന​വ​രോ​ട്​ ന​ല്ല നി​ല​യി​ല്‍ പെ​രു​മാ​റ​ണം. പ​രാ​തി​ക​ള്‍ ഫോ​ണി​ല്‍ സ്വീ​ക​രി​ക്കു​ന്ന രീ​തി നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണം. പി.​എ​സ്.​സി റാ​ങ്ക്​ പ​ട്ടി​ക​യി​ലെ ഒ​ഴി​വു​ക​ള്‍ യ​ഥാ​സ​മ​യം റി​പ്പോ​ര്‍​ട്ട്​ ചെ​യ്യാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. വ​ര്‍​ക്കി​ങ് അ​റേ​ഞ്ച്​​മെന്‍റ്​ നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണം. താ​ഴ്​​ന്ന ശ​മ്പള​ നി​ര​ക്കി​ലു​ള്ള ത​സ്​​തി​ക​ക​ളി​ല്‍ ഉ​യ​ര്‍​ന്ന ശ​മ്പള നി​ര​ക്കു​ള്ള ത​സ്​​തി​ക​ക​ളി​ലു​ള്ള​വ​രെ ഡെ​പ്യൂട്ടേഷ​ന്​ അ​യ​ക്കു​ന്ന രീ​തി ഉ​ണ്ടാ​ക​രു​ത്. സ്ഥ​ലം​മാ​റ്റം നി​യ​മാ​നു​സൃ​ത​മാ​ക​ണം. സ്​​പെ​ഷ​ല്‍ ഓര്‍​ഡ​റു​ക​ള്‍ നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണം. പൊ​തു​വാ​യ പ്ര​ശ്​​ന​ങ്ങ​ളി​ല്‍ പൊ​തു ഓര്‍​ഡ​റു​ക​ള്‍ പു​റ​പ്പെ​ടു​വി​ക്ക​ണം. സ​ര്‍​ക്കാ​റി​നെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക്​ അ​ത​ത്​ ഘ​ട്ട​ത്തി​ല്‍​ത​ന്നെ മ​റു​പ​ടി ന​ല്‍​ക​ണം. ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​ത്വ​ത്തെ​യും ചു​വ​പ്പു​നാ​ട​ക​ളി​ല്‍ കു​രു​ങ്ങി നി​ല​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ത്തെ​യും മ​റി​ക​ട​ന്ന്​ ജ​ന​കീ​യ സം​വി​ധാ​ന​മാ​യി സ​ര്‍​ക്കാ​റി​നെ മാ​റ്റി​യെ​ടു​ക്കാ​ന്‍ സ​വി​ശേ​ഷ ശ്ര​ദ്ധ​യു​ണ്ടാ​ക​ണമെന്നും താക്കീതിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button