പത്തനംതിട്ട: മലബാർ കലാപകാരികളെ രക്തസാക്ഷി പട്ടികയില്‍നിന്ന് പുറത്താക്കിയത് ചരിത്രത്തോടുള്ള ക്രൂരതയെന്ന് സുന്നി യുവജന സംഘടന. ഐ.സി.എച്ച്.ആര് തയാറാക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവില്‍നിന്ന് വാരിയംകുന്നൻ, ആലി മുസ്ല്യാര്‍ ഉള്‍പ്പെടെ 387 രക്തസാക്ഷികളെ പുറത്താക്കിയതിനെതിരെയാണ് എസ്.വൈ.എസ് ജില്ല കണ്‍വെന്‍ഷനിൽ അഭിപ്രായം പ്രകടിപ്പിച്ചത്.
Also Read:കണ്ടാൽ കാക്കയെ പോലെയില്ലേ? പക്ഷേ കാക്കയല്ല: ഒറ്റക്കാഴ്ചയിൽ നമ്മളെ തെറ്റിദ്ധരിപ്പിക്കുന്ന 5 മൃഗങ്ങൾ
അതേസമയം, മാപ്പിള കലാപത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി പ്രമുഖ ചരിത്രകാരനും ഐസിഎച്ച്‌ആര്‍ അംഗവുമായ ഡോ.ഐസക് രംഗത്ത് വന്നിരുന്നു. മാപ്പിള കലാപം സ്വാതന്ത്ര്യ സമരമല്ലെന്നും പങ്കെടുത്തവര്‍ രക്തസാക്ഷികളുമല്ലെന്നുമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ദേശീയതയ്ക്കു വേണ്ടി ഒന്നും ചെയ്യാതെ മാപ്പിളസ്ഥാന്‍ ഉണ്ടാക്കാനുള്ള യുദ്ധമായിരുന്നു മാപ്പിള ലഹളയെന്ന് പ്രമുഖ മാധ്യമത്തിനു നൽകിയ റിപ്പോർട്ടിലാണ് തെളിവുകൾ സഹിതം ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
Post Your Comments