
ഒരാളെ പോലെ ഏഴ് പേരുണ്ടാകും എന്നാണല്ലോ പറയുക. അത് മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല. മൃഗങ്ങളുടെ കാര്യത്തിലും അങ്ങനെയാണ്. കാണാൻ ഒരുപോലെ ഇരിക്കുന്ന മൃഗങ്ങൾ നിരവധിയുണ്ട്. തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പെട്ടന്ന് മനസിലാകണമെന്നില്ല. വ്യത്യസ്ത ജീവിവർഗ്ഗങ്ങൾ ആയിരുന്നിട്ട് കൂടെ അവ വളരുന്ന പരിസ്ഥിതി കാരണം പലപ്പോഴും സമാനമായ രീതിയിൽ ആണ് ഇവരുടെ പരിണാമം എന്നതാണ് ഈ സാമ്യതയുടെ മൂലകാരണം. ഒറ്റക്കാഴ്ചയിൽ മറ്റ് മൃഗങ്ങളുമായി സാമ്യമുള്ള ചില മൃഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
* അമേരിക്കൻ കടുവ – പുള്ളിപ്പുലി
സമാനതകൾ ഏറെയുണ്ടെങ്കിലും വ്യത്യസ്തമായ ഭൂഖണ്ഡങ്ങളിലും കാലാവസ്ഥാ മേഖലകളിലുമാണ് അമേരിക്കൻ കടുവയും പുള്ളിപ്പുലിയും വസിക്കുന്നത്. പുള്ളിപ്പുലികൾ ആഫ്രിക്കൻ വനങ്ങളിൽ വസിക്കുന്നു. ജാഗ്വാറുകൾ അഥവാ അമേരിക്കൻ കടുവകൾ തെക്കേ അമേരിക്കൻ ഉഷ്ണമേഖലാ വനങ്ങളിൽ വസിക്കുന്നു. ഇവ രണ്ടും കാണാൻ ഒരുപോലെയാണ്. ജാഗ്വാറുകളെ അപേക്ഷിച്ച് പുള്ളിപ്പുലികളുടെ ദേഹത്ത് രോമം കൂടുതലാണ്.
* അലിഗേറ്റർ – മുതല
കാണാൻ ഒരുപോലെയാണെങ്കിലും മുതലയും അലിഗേറ്ററും തമ്മിലുള്ള വ്യത്യാസം സൂഷ്മതയോടെ വീക്ഷിച്ചാൽ തിരിച്ചറിയാനാകും. ഇവയുടെ മൂക്കിന്റെ ആകൃതി ഉപയോഗിച്ച് മുതലയേത്, അലിഗേറ്റർ ഏത് എന്ന് മനസിലാക്കാം. മുതലകൾക്ക് പൊതുവേ നീളമേറിയ വി ആകൃതിയിലുള്ള മുഖമാണുള്ളത്. അതേസമയം അലിഗേറ്ററുകൾക്ക് ചെറുതും വിശാലവുമായ യു ആകൃതിയിലുള്ള മുഖമാണ് പൊതുവേയുള്ളത്. കൂടാതെ, മുതലകൾ ഏത് നേരവും പല്ലുകൾ പ്രദർശിപ്പിക്കുകയും മുന്നിലുള്ള വലിയ നാല് പല്ലുകൾ തെളിഞ്ഞ് കാണത്തക്ക രീതിയിലാണ് കിടക്കുകയും ചെയ്യുന്നത്. അലിഗേറ്ററിന്റെ മുകളിലെ താടിയെല്ല് താഴത്തെതിനേക്കാൾ വിശാലമാണ്, അതിനാൽ അതിന്റെ പല്ലുകൾ എല്ലാമൊന്നും കാണാൻ സാധിക്കില്ല.
* വേട്ടാവളിയൻ/ഒരുതരം വണ്ട് – കടന്നൽ
രണ്ട് പ്രാണികളും മനുഷ്യന് ആപത്താണ്. കടന്നലുകൾക്ക് ഓറഞ്ച്, കറുപ്പ് എന്നീ നിറമാണുള്ളത്. തലയ്ക്ക് താഴോട്ട് കറുപ്പും വാൽഭാഗത്ത് മഞ്ഞയുമാണ് ഇവറ്റകളുടെ പൊതുവായ നിറം. ഇവയിൽ നിന്നും വ്യത്യസ്തമാണ് വാസ്പ് അഥവാ വേട്ടാവളിയൻ (ഒരുതരം വണ്ട്). കൂടുതൽ തിളക്കമുള്ള മഞ്ഞ, കറുപ്പ് എന്നീ നിറങ്ങൾക്കൊപ്പം ഓരോ വരകളുമുണ്ട്. രണ്ടിനെയും അടുപ്പിക്കരുത്. ശരീരത്ത് കുത്തിക്കഴിഞ്ഞാൽ പിന്നെ നല്ല പുകച്ചിലായിരിക്കും.
* ആമ – കരയാമ (വെള്ളാമ)
ഇവ രണ്ടും ഒരേ വർഗ്ഗത്തിൽ പെട്ടതാണ്. വളരെ പതുക്കെയുള്ള നടത്തത്തിലൂടെ (ഇഴച്ചിൽ) പ്രസിദ്ധമാണ് ആമകൾ. നടക്കാനും നീന്താനും സാധിക്കുന്ന കാലുകളാണിവയ്ക്കുള്ളത്. ആമയുടെ പുറം തോട് വളരെ കട്ടിയുള്ളതാണ്. വെള്ളത്തിനടിയിൽ ഒരു പാറ പോലെ ഒളിക്കാൻ ഇവയ്ക്ക് സാധിക്കും. കരയാമ, മറ്റ് ആമയേക്കാൾ കുറച്ച് കൂടി ഇളം നിരത്തിലുള്ളതാണ്. കൂടുതൽ സമയവും കരയിലായിരിക്കും വസിക്കുക.
* മലങ്കാക്ക – കാക്ക – കരിങ്കാക്ക – തലയില് ചാര നിറമുള്ള ചെറിയ കാക്ക
കാക്കകൾ പല തരത്തിലുണ്ട്. മലങ്കാക്ക, കാക്ക, കരിങ്കാക്ക, തലയില് ചാര നിറമുള്ള ചെറിയ കാക്ക അങ്ങനെ വ്യത്യസ്ത രൂപത്തിലുള്ളവയാണെങ്കിലും എല്ലാത്തിനെയും നമ്മൾ കാക്ക എന്നാണ് വിളിക്കുന്നത്. തിരിച്ചറിയാൻ സാധിക്കാത്തത് ആണ് ഇതിനു കാരണം. ഇവ നാലും ഒരേ രൂപത്തിലാണുള്ളത്. മിക്ക കാക്ക വർഗ്ഗങ്ങളും സമാനമായി കാണപ്പെടുന്നു.
Post Your Comments