കൊളംബോ: ശ്രീലങ്കൻ ദേശീയ ടീമിന്റെ പുതിയ ഹെഡ് കോച്ചായി മുൻ ഇംഗ്ലണ്ട് താരം ക്രിസ് സിൽവർവുഡിനെ നിയമിച്ചു. രണ്ട് വർഷത്തെ കരാറിലാണ് സിൽവർവുഡ് ശ്രീലങ്കൻ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം പുറത്തുവിട്ടത്. ദേശീയ ടീമിന്റെ പുതിയ ഹെഡ് കോച്ചായി ക്രിസിനെ നിയമിച്ചതിൽ സന്തോഷമുണ്ടെന്നും ബോർഡ് അറിയിച്ചു.
‘ദേശീയ ടീമിന്റെ പുതിയ ഹെഡ് കോച്ചായി ക്രിസിനെ നിയമിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അദ്ദേഹം വളരെ പരിചയസമ്പന്നനായ പരിശീലകനാണ്. റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ ഞങ്ങൾ നടത്തിയ ചർച്ചകളിൽ നിന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ ഗുണങ്ങൾ അദ്ദേഹത്തിനുണ്ടെന്ന് വ്യക്തമാണ്’ ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്‌ലി ഡി സിൽവ പറഞ്ഞു.
Read Also:- സ്‌പാനിഷ് ലീഗിൽ ബാഴ്‌സലോണ ഇന്നിറങ്ങും
അതേസമയം, ശ്രീലങ്കയ്‌ക്കൊപ്പം പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നതായി ക്രിസ് സിൽവർവുഡ് ട്വിറ്ററിൽ കുറിച്ചു. കൊളംബോയിലേക്ക് പോയി ജോലി ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്നും, അവർക്ക് കഴിവുള്ളവരും ആവേശഭരിതരുമായ ഒരു കൂട്ടം കളിക്കാരുണ്ടെന്നും ക്രിസ് പറഞ്ഞു. കളിക്കാരുമായും കോച്ചിംഗ് സ്റ്റാഫുമായും ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും സിൽവർവുഡ് ട്വീറ്റ് ചെയ്തു.
Post Your Comments