KeralaCinemaMollywoodLatest NewsNewsIndiaEntertainment

എല്ലാം തുടങ്ങിയത് ഇവിടെ നിന്ന്, പൃഥ്വിരാജിലൂടെ ഒരു കലാപത്തിനുള്ള കോപ്പ് കൂട്ടുകയാണ് അവർ ചെയ്തത്: അഞ്‍ജു പാർവതി

അഞ്‍ജു പാർവതി പ്രഭീഷ്

എല്ലാം തുടങ്ങിയത് ഇവിടെ നിന്നുമാണ്. തുടങ്ങി വച്ചത് ഇതിന്റെ അണിയറ പ്രവർത്തകരാണ്. കേരളത്തിലെ സ്വാതന്ത്ര്യസമരചരിത്രത്തെ കുറിച്ചും എണ്ണമറ്റ മലയാളി സമരനായകന്മാരെ കുറിച്ചും ചലച്ചിത്രഭാഷ്യം ഉണ്ടാക്കാമെന്നിരിക്കെ ഏറ്റവും വിവാദം വന്നേക്കാവുന്ന ഒരു വർഗ്ഗീയ കലാപത്തെ കുറിച്ചും അത് നയിക്കാൻ മുന്നിൽ നിന്ന ഒരാളെ മുഖ്യകഥാപാത്രമാക്കിയും സിനിമ ചെയ്യാനിറങ്ങിയ ആ മത ലോബി തന്നെയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെയൊക്കെ കാരണക്കാർ. ഒരർത്ഥത്തിൽ ഇവരോട് നന്ദി പറയേണ്ടതാണ്. നൂറു വർഷം മുമ്പ് നടന്ന ഒരു വംശഹത്യയെ കുറിച്ച് ഇന്ത്യയാകമാനം ചർച്ച ചെയ്യിക്കാൻ കാരണമായതിനും പുതുതലമുറയ്ക്ക് സത്യം എന്തെന്ന് തിരിച്ചറിയാൻ ഇടയാക്കിയതിനും.

ഇസ്ലാമികരാഷ്ട്രം സ്ഥാപിതമായാൽ ഒരു രാജ്യത്തിലെ ജനങ്ങൾ നേരിടുന്ന കൊടിയ മനുഷ്യാവകാശധ്വംസനങ്ങളും രക്ത ചൊരിച്ചിലും പലായനദൃശ്യങ്ങളും എന്തെന്ന് അഫ്ഗാനിസ്ഥാൻ കാണിച്ചു തരുമ്പോൾ ഒരു നൂറു കൊല്ലം മുമ്പ് ഇതേ ആശയം പ്രാവർത്തികമാക്കിയ ഒരാളെ സ്വാതന്ത്ര്യസമരസേനാനിയായി അവരോധിക്കുന്ന ശരികേട് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞത് കാലം കാത്തു വച്ചിരുന്ന കാവ്യനീതി തന്നെയാണ്. കലാപത്തിന്റെ കൊടിയ ക്രൂരതയ്ക്കിരയായവരുടെ കുടുംബക്കാർക്കും തല നാരിഴയ്ക്ക് രക്ഷപ്പെട്ടവർക്കും മുന്നിലൂടെ കലാപകാരികൾ മരണാനന്തരമെങ്കിൽ പോലും താമ്രപത്രവും നേടി സ്വാതന്ത്ര്യസമരനേതാക്കളായി അവരോധിക്കപ്പെട്ടപ്പോഴും നിശബ്ദരായി നിന്നവരുടെ ഉള്ളിലെ വിങ്ങൽ എത്രമേൽ ഭയാനകമായിരുന്നിരിക്കണം ? എന്നിട്ടും അവർ എല്ലാം സഹിച്ചു തന്നെ മുന്നോട്ടു പോയവരാണ്. തെരഞ്ഞെടുപ്പു വേളകളിലെ വെള്ളപൂശലുകൾ കണ്ടിട്ടും നിശബ്ദരായി നിന്നവരാണ്. ഇരകള്‍ ജീവിക്കുന്ന നാട്ടില്‍ അവരുടെ മുന്നില്‍ കൂടി തന്നെ ഇപ്പോഴും ജിഹാദി വിളികളുടെ ഭീകരത തീർത്ത് നടക്കുന്നവരെ പേടിച്ചു തന്നെയാണ് അവർ നിശബ്ദരായത്.

Also Read:കോവിഷീൽഡ് രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി

പക്ഷേ ആ കലാപത്തിനെ മനോഹരമായ ഒരു സ്വതന്ത്ര്യസമരമായി മാത്രം ഉയർത്തിക്കാട്ടുമ്പോൾ കേരളരാജ്യം സ്ഥാപിച്ച ഒരു മതേതരനായിരുന്നു വാരിയൻകുന്നൻ എന്ന് വിലയിരുത്തുമ്പോൾ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം വാരിയൻ കുന്നനായി വേഷമിടുന്ന മുഖ്യനടൻ ഈ രീതിയിൽ തന്റെ കഥാപാത്രത്തെ അവരോധിക്കുമ്പോൾ ശബ്ദമുയർത്താതിരിക്കാൻ ഏറനാട് ജീവിച്ചിരിക്കുന്ന ഹൈന്ദവർക്ക് എങ്ങനെ കഴിയും ? അതവരുടെ പിതൃക്കളോട് ചെയ്യുന്ന നീതികേട് തന്നെയല്ലേ ? തുവ്വൂർ കിണറിന് വാഗൺ ട്രാജഡിയേക്കാളും വലിയ ദുരന്തത്തിന്റെ സത്യം പറയേണ്ടതുണ്ട്. അതിനാൽ തന്നെ ഈ കലാപം എന്തെന്നു ഇഴകീറി പരിശോധിക്കേണ്ടതായി വരുന്നുണ്ട് കലാപകാരികളെ ന്യായീകരിക്കുന്നവർക്കും എതിർക്കുന്നവർക്കും. ശരിക്കും ഇതാണ് ബ്രിട്ടീഷുകാർ ഇവിടെ പരീക്ഷിച്ച ആ divide and rule policy !

ബ്രിട്ടന് വിരുദ്ധമായി തുടങ്ങിയ കലാപം മതപരിവര്‍ത്തനത്തിനും, ബലാത്സംഗത്തിനും, കൂട്ടക്കൊലയ്ക്കും ഇടയായിയെന്ന് എല്ലാ ചരിത്ര പുസ്തകങ്ങളും അക്കമിട്ടു നിരത്തുമ്പോൾ പോലും അതിനെ വെള്ളപൂശുന്നവർ ആ കലാപത്തിന്റെ ഇരകളെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. എന്തിന് അങ്ങനെ ഒന്ന് നടന്നതായി പോലും സമ്മതിക്കുന്നില്ല. മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിയുടെ ചരിത്രം നിങ്ങൾ വിശ്വസിക്കുന്നതു പോലെ തന്നെ മാധവൻ നായരുടെയും അംബേദ്കറുടെയും ആനി ബസന്റിന്റെയും ഗാന്ധിജിയുടെയും സാക്ഷ്യങ്ങളെ ഞങ്ങൾക്കും വിശ്വസിക്കാമല്ലോ! ഈ കലാപത്തെ ,പ്രത്യേകിച്ച് ഏറനാട്ടിലെ ഹൈന്ദവകൂട്ടക്കുരുതിയെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പിന്തുണച്ച ഒരേ ഒരാൾ മൗലാന ഹസ്രത്ത് മൊഹാനിയായിരുന്നു. ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം തയ്യാറാക്കിയ അതേ മൗലാന ഹസ്രത്ത് മൊഹാനി .1924-ല്‍ സത്യഭക്ത രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാനും 1925-ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്ക സമ്മേളനത്തിന്റെ സംഘാടകനുമായിരുന്നു ഹസറത് മൊഹാനി.

Also Read:കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു

ഖിലാഫത്ത് സമരത്തെത്തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ ലഹളയേയും നിര്‍ബ്ബന്ധിത മതംമാറ്റത്തേയും ന്യായീകരിച്ച ഏക വ്യക്തിയും ഇദ്ദേഹമായിരുന്നു. അതേ കുറിച്ച് സ്വാമി ശ്രദ്ധാനന്ദ 1926 ആഗസ്റ്റ് 26ലെ ലിബറേറ്ററിൽ ഇങ്ങനെ ചോദിക്കുന്നു- ‘The original resolution condemned the Moplahs wholesale for the killing of Hindus and burning of Hindu homes and the forcible conversion to Islam. But some of the Muslim leaders could not bear this even. Maulana Fakir and other Maulanas, of course, opposed the resolution and there was no wonder. But I was surprised, an out-and-out Nationalist like Maulana Hasrat Mohani opposed the resolution on the ground that the Moplah country no longer remained Dar-ul-Aman but became Dar-ul-Harab and they suspected the Hindus of collusion with the British enemies of the Moplahs. Therefore, the Moplahs were right in presenting the Quran or sword to the Hindus’.

അതേ മൗലാന ഹസ്രത്ത് മൊഹാനിമാർ ഒരു നൂറ്റാണ്ടിനിപ്പുറവും ഇവിടെയുണ്ട് എന്നതിന്റെ ഉത്തരമാണ് ആഷിഖ് അബുവും അയാളുടെ ഈ വാരിയംകുന്നൻ എന്ന സിനിമയുടെ അനൗൺസ്മെന്റും .പണ്ട് ബ്രിട്ടിഷുകാർ പരീക്ഷിച്ച അതേ divide and rule പോളിസിയുടെ ആധുനിക വേർഷനാണ് ആഷിഖ് അബുവിന്റെ ഈ സിനിമ. പൃഥ്വിരാജ് എന്ന നട്ടെല്ലുള്ള നടൻ ഇവിടെ സമർത്ഥമായി ട്രാപ്പിലാക്കപ്പെട്ടിരിക്കുന്നു. അയാളുടെ ഇടതുപക്ഷപ്രസ്താവനകളെ ചേർത്തുവായിക്കപ്പെട്ടുകൊണ്ട് ഡൽഹി കലാപവുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനങ്ങളെ വിലയ്ക്കെടുത്ത് കൊണ്ട് ഒരേ സമയം അയാളെ ഇടതുപക്ഷത്തിന്റെ അപ്പോസ്തലനായും മൗദൂദികളുടെ അഞ്ചാം ഖലീഫയായും അവരോധിക്കപ്പെട്ടിരിക്കുന്നു.

Also Read:കേന്ദ്രമന്ത്രി നാരായൺ റാണെയെ പോലീസ് കസ്റ്റഡിയിൽ എടുത്തു

1921ൽ ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്ന ഒരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മാത്രമായിരുന്നില്ല പൃഥ്വിരാജിലൂടെ അനൗൺസ് ചെയ്യിപ്പിച്ചത്. മറിച്ച് അതിലെ തീർത്തും പ്രകോപനപരമായ ചില വാചകങ്ങൾ അയാളിലൂടെ പറയിപ്പിച്ച് ഒരു കലാപത്തിനുള്ള കോപ്പ് കൂട്ടുകയാണ് അവർ ചെയ്തത്. മലബാറിലെ വീരപുത്രനായ ശ്രീ അബ്ദുറഹിമാൻ സാഹിബെന്ന ഗാന്ധിജിയുടെ അനുയായിയെ, ബഹുമാനാർത്ഥം രാജ്യം തപാൽമുദ്രയിൽ ചിത്രം ആലേഖനം ചെയ്ത വ്യക്തിയായ അദ്ദേഹത്തെ ഗ്ലോറിഫൈ ചെയ്യാൻ ആഷിക് അബുവും റമീസുമൊന്നും തയ്യാറാവാത്തത് അതിൽ വർഗ്ഗീയതയ്ക്കും അതുവഴി ഒരു കലാപത്തിനും സ്ക്കോപ്പ് ഇല്ലാത്തതിനാലാണ്. പൃഥ്വിരാജിനെ കൊണ്ടെഴുതിച്ച മലയാളരാജ്യം സ്ഥാപിച്ച വ്യക്തിയാണ് വാരിയംകുന്നത്ത് ഹാജിയെന്നതിന് എന്താണ് ചരിത്രരേഖ? വിശുദ്ധരാജ്യമെന്നർത്ഥം വരുന്ന ദൗളയെ മലയാളരാജ്യമെന്നു പറയിപ്പിക്കുന്നതിലെ തെറ്റ് തന്നെയാണ് ഈ സിനിമ ചരിത്രത്തെ വളച്ചൊടിക്കുമെന്ന ആശങ്കയ്ക്ക് പിന്നിൽ.

പിന്നെ പൃഥ്വിരാജിനെപ്പോലൊരാൾ സ്ക്രിപ്റ്റ് വായിക്കാതെ ഇത്തരമൊരു സംരംഭത്തിനു തലവെച്ചു കൊടുക്കില്ല. ആ സ്ക്രിപ്റ്റിൽ എന്തായാലും വാരിയംകുന്നിനെ ഹീറോയാക്കി ചിത്രീകരിക്കുമ്പോൾ ഹൈന്ദവകൂട്ടക്കുരുതി കാണിക്കാൻ സാധ്യതയുണ്ടാവില്ല. 1921 ആഗസ്റ്റ് 24 മുതൽ കലാപത്തിന്റെ നേതൃത്വം ഏറ്റെടുത്ത വാരിയംകുന്നൻ പൂക്കോട്ട് കോവിലകത്തിൽ നടത്തിയ അക്രമപരമ്പരയും അദ്ദേഹം ബ്രിട്ടീഷ് പിടിയിലാകുന്ന ജനുവരി വരെയുളള കാലയളവിലെ ബദൽ ഭരണസംവിധാനവും സിനിമയിൽ ഒഴിവാക്കാൻ കഴിയില്ലല്ലോ. ആ കാലയളവിൽ അതായത് ആ ആറുമാസത്തോളം കാലം തന്നെയായിരുന്നു വർഗ്ഗീയകലാപത്തിന്റെ തേർവാഴ്ചകാലം. പക്ഷേ സിനിമയിൽ അതിനെ വെള്ളപ്പുശാതെ പറ്റില്ലയെന്നതുതന്നെയാണ് ചരിത്രനിഷേധം. അതു തന്നെയാണ് ചോദ്യം ചെയ്യപ്പെട്ടതും.

എല്ലാം മറക്കാൻ ശ്രമിക്കുന്ന ഒരു സമുദായത്തിന്റെ , അവർ നേരിട്ട കിരാതമായ നരവേട്ടയെ വീണ്ടുമോർമിപ്പിക്കാൻ വെറുതെ കള്ള ചരിത്രത്തെ കൂട്ടുപ്പിടിക്കരുതായിരുന്നു. എല്ലാം മറന്ന് പരസ്പരസാഹോദര്യത്തിൽ കഴിയുന്ന ഇരു സമുദായത്തിൽപ്പെട്ട ഏറനാട്ടുകാരെ തമ്മിലടിപ്പിക്കാൻ ഉതകുന്നത് ആവരുത് കലാസൃഷ്ടി. History is nothing but a pack of tricks we play on the dead എന്ന് വോൾട്ടയർ പറഞ്ഞത് വെറുതെയല്ല. ആവിഷ്കാരസ്വാതന്ത്ര്യമെന്നത് കൊണ്ട് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കണമെന്ന് അർത്ഥമില്ല. It is always wise not to digout the past,if it leadട to communal disharmony.

shortlink

Related Articles

Post Your Comments

Related Articles


Back to top button