Latest NewsIndiaNews

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു

ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രമുഖ സാഹിത്യകാരൻ പ്രൊഫ. ഓംചേരി എൻ എൻ പിള്ളയാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹനായത്. ഓർമ്മക്കുറിപ്പുകളായ ആകസ്മികം എന്ന കൃതിക്കാണ് പുരസ്‌കാരം.

Read Also: അഫ്ഗാനിസ്ഥാനില്‍ രക്ഷാദൗത്യത്തിനായി എത്തിയ വിമാനം റാഞ്ചി: കാബൂളില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചു

അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്ഥാനത്തിലും എൻ എൻ പിള്ള നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. കവിതയും ഗദ്യസാഹിത്യവും നാടകവും ഉൾപ്പെടെ പത്തിലധികം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

Read Also: പ്രതിദിന പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് എത്തിക്കും: വാക്‌സിനേഷൻ പരമാവധി വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button