കൊച്ചി : കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് രണ്ടു ഡോസുകള്‍ തമ്മില്‍ 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി. ഫലപ്രാപ്തിയാണോ അതോ ലഭ്യതയാണോ ഈ ഇടവേള നിശ്ചയിച്ചതിന് മാനദണ്ഡമെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
തൊഴിലാളികൾക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് കിറ്റക്സ് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിനെടുക്കാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ചാണ് കിറ്റക്സ് കോടതിയിൽ ഹർജി നൽകിയത്.
Read Also : യുഎസിനെ പോലും പിന്തള്ളി ലോകത്തെ രണ്ടാമത്തെ ഉത്പ്പാദന സൗഹൃദ രാജ്യമെന്ന നേട്ടം കൈവരിച്ച് ഇന്ത്യ
വാക്സിൻ നൽകാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകണമെന്നും കിറ്റക്സ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വാക്സിൻ കുത്തിവെപ്പ് സംബന്ധിച്ച മാർഗ നിർദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിലപാട്.
Post Your Comments