തിരുവനന്തപുരം: ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന്റെ നോമിനിയെ നിർദ്ദേശിച്ചതിൽ പാർട്ടിയ്ക്കുള്ളിൽ തന്നെ വ്യാപക പ്രതിഷേധം ഉയരുന്നു. എംപിയും മുതിര്‍ന്ന നേതാവുമായ ശശി തരൂരിന് എതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രതിഷേധാക്കാർ പാർട്ടിയിൽ നിന്നുള്ളവർ തന്നെയാണെന്ന് വ്യക്തമായത്. ശശി തരൂർ തന്റെ അനുയായിയെ ഡിസിസി പ്രസിഡന്റാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പോസ്റ്ററുകളിൽ വിമർശിച്ചിരിക്കുന്നത്.
‘രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ, മണ്ഡലത്തില്‍ പോലും വരാതെ, താങ്കളെ എംപിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നത്?’ – എന്നാണ് ഒരു പോസ്റ്റര്‍. സഹായിയെ ഡിസിസി പ്രസിഡന്റാക്കി പാര്‍ട്ടി പിടിക്കാനുള്ള തരൂരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുകയെന്നാണ് മറ്റൊരു പോസ്റ്റര്‍. ‘തരൂരേ നിങ്ങള്‍ പിസി ചാക്കോയുടെ പിന്‍ഗാമിയാണോയെന്നും വട്ടിയൂര്‍ക്കാവില്‍ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാര്‍ട്ടിയെ മൂന്നാം സ്ഥാനത്താക്കിയതിന്റെ ഉത്തരവാദിത്തം തരൂര്‍ ഏറ്റെടുത്തോ’യെന്നുമെല്ലാം പോസ്റ്ററുകളില്‍ വിമർശിക്കുന്നു.
അതേസമയം, എം പി ക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളെക്കുറിച്ച് അന്വേഷിക്കാനോ നടപടികൾ സ്വീകരിക്കാനോ പാർട്ടി നേതൃത്വങ്ങൾ തയ്യാറായിട്ടില്ല.
Post Your Comments