തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്ന കെ മുരളീധരന്റെ അഭിപ്രായം തള്ളി ശശി തരൂരും കെ സുധാകരനും. ചടങ്ങിലേക്ക് വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നത്. അവരാണ് തീരുമാനം എടുക്കേണ്ടത്. വ്യക്തികളായി അവിടെ പോകാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. പക്ഷെ സമയവും സാഹചര്യവും ആണ് പ്രധാനമെന്നും ശശി തരൂര്‍ പറഞ്ഞു.
Read Also: ‘ഹാഫീസ് സയീദിനെ വിട്ടുതന്നേ പറ്റൂ’- പാകിസ്ഥാനോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ
സിപിഎമ്മിന് മത വിശ്വാസം ഇല്ല. അതുകൊണ്ട് അവര്‍ക്ക് പെട്ടെന്ന് തീരുമാനം എടുക്കാം. കോണ്‍ഗ്രസ് സിപിഎമ്മോ ബിജെപിയോ അല്ല. വിശ്വാസികള്‍ ഉള്ള പാര്‍ട്ടിയാണ്. അതുകൊണ്ട് നിലപാട് എടുക്കാന്‍ സമയം വേണം. ക്ഷേത്രത്തെ രാഷ്ട്രീയ വേദി ആക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
രാമക്ഷേത്രത്തിലെ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി കേരള ഘടകത്തിന്റെ നിലപാടെന്ന കെ മുരളീധരന്റെ പ്രസ്താവന തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തി. രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. അല്ലാതെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അല്ല. അത് അവിടെ തീരുമാനിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു.
Post Your Comments