തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. സ്വന്തം പഞ്ചായത്തില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യുഡിഎഫിന് നഷ്ടമായത്. കോണ്‍ഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് നല്‍കിയെന്നും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് പാലോട് രവി പ്രതികരിച്ചു.
Read Also: പുടിന്റെ കടുത്ത വിമര്‍ശകനായ റഷ്യന്‍ പ്രതിപക്ഷ നേതാവ് നവാല്‍നി ജയിലില്‍ മരിച്ചു
പാലോട് രവിയുടെ സ്വന്തം പഞ്ചായത്തിലെ മറ്റ് രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ സിപിഐഎമ്മില്‍ ചേര്‍ന്നതോടെ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് പാലോട് രവിയുടെ രാജി.
പാലോട് രവി രാജിക്കത്ത് സംസ്ഥാന നേതൃത്വത്തിന് കൈമാറിയെങ്കിലും നേതൃത്വം രാജി അംഗീകരിച്ചിട്ടില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് പാലോട് രവിയെ തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്റെ അമരക്കാരനായി സ്ഥാനമേല്‍പ്പിച്ചത്. ഈയടുത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക പുനസംഘടനയില്‍ ജില്ലയിലുടനീളം നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് പാലോട് രവിയുടെ സ്വന്തം പഞ്ചായത്തായ പെരിങ്ങമലയില്‍ ഭരണപ്രതിസന്ധിയുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Post Your Comments