Onam 2021Onam FoodOnam NewsLatest NewsKeralaNattuvarthaNews

മുസ്ലീങ്ങൾ ഓണം ആഘോഷിക്കരുതെന്ന് മതപണ്ഡിതന്റെ പ്രഭാഷണം: ഒന്ന് പോടെ, നീയാണല്ലോ കോടതി എന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: മുസ്ലീങ്ങൾ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ മതപണ്ഡിതനെ ട്രോളി സോഷ്യൽ മീഡിയ. എല്ലാ മലയാളികളും ജാതിമത ഭേദമെന്യേ ആഘോഷിക്കുന്ന ഒന്നാണ് ഓണം. അതിൽ മതം കലർത്തരുതെന്ന് അപേക്ഷിച്ചാണ് മതപണ്ഡിതനെ സോഷ്യൽ മീഡിയ വിമർശിക്കുന്നത്. ഓണം മലയാളിയുടെ മുഴുവൻ ആഘോഷമാണെന്നും, അതിൽ ഒരിക്കലും അതിരുകളില്ലെന്നും സോഷ്യൽ മീഡിയ പറയുന്നു.

പ്രമുഖ പണ്ഡിതന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് ബിഗ് ബോസ്സ് താരം ജസ്‌ല മാടശ്ശേരിയും രംഗത്തു വന്നിട്ടുണ്ട്. ഓണസദ്യ നിരസിക്കണമെന്നും മറ്റും പറയുന്ന പണ്ഡിതന്റെ വീഡിയോയ്ക്ക് താഴെ വലിയ വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു മതേതരത്വ രാജ്യത്ത് എങ്ങനെ ഇത്രയും വർഗ്ഗീയത പറയാൻ കഴിയുന്നുവെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം, സോഷ്യൽ മീഡിയയിലൂടെയുള്ള വ്യക്തിഹത്യകൾക്കും വർഗ്ഗീയ പരാമർഷങ്ങൾക്കുമെതിരെ ശക്തമായിത്തന്നെയാണ് സോഷ്യൽ മീഡിയയിലെ പ്രബുദ്ധ യുവത പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. അവിടെ ആഘോഷങ്ങൾക്ക് അതിരുകൾ ഇല്ലെന്നും, എല്ലാ മനുഷ്യരും ഒന്ന് തന്നെയാണെന്നും അവർ അടിവരയിട്ട് സംസാരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button