ആലപ്പുഴ: അഫ്ഗാൻ അസ്വസ്ഥമാകുമ്പോൾ ലോക രാജ്യങ്ങളും അഫ്ഗാനിലെ അലങ്കോലമായ മനുഷ്യ ജീവിതങ്ങളും പെൺകുഞ്ഞുങ്ങളും പ്രതീക്ഷയോടെ നോക്കുന്നത് ഭാരതത്തിലേക്കാണെന്നും അതിന് കാരണം ഇവിടെ നെഞ്ചുറപ്പുളള നരേന്ദ്ര ദാമോദർദാസ് മോദി ഉണർന്നിരിക്കുന്നതുകൊണ്ടാണെന്നും വ്യക്തമാക്കി സംവിധായകൻ ജോൺ ഡിറ്റോ.
തുർക്കിയിലുണ്ടായ ബ്രദർഹുഡ് എന്ന പ്രസ്ഥാനം ലോകത്ത്‍ പല പേരുകളിൽ ഇസ്ലാമികരാജ്യങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അതുവഴി ലോകം ഇസ്ലാമികവത്ക്കരിക്കുകയാണ് ലക്ഷ്യമെന്നും ജോൺ ഡിറ്റോ പറയുന്നു. പാലസ്തീനിൽ ഹമാസ്, ഇൻഡ്യയിൽ ജമാഅത്തെ ഇസ്ലാമി, സിറിയയിലെ ഐഎസ്, ബംഗ്ലാദേശിൽ ഹിസ്ബുൾ മുജാഹിദ്ദീൻ അൽ ഖ്വൈദ എന്നിവ ഉൾപ്പെടെ 150 ഓളം സംഘടനകളുണ്ടെന്നും അതിൽ അഫ്ഗാനിലേതാണ് താലിബാൻ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അഫ്ഗാൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടുകൾ നിർണായകമാണെന്നും നമ്മൾ വളരെ സൂക്ഷ്മതയോടെയാണ് ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നതെന്നും ജോൺ ഡിറ്റോ പറയുന്നു. താലിബാൻ ഇന്ത്യക്കെതിരെ പ്രകോപനങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്നും ഇന്ത്യയെ പ്രശംസിക്കുക യാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന് കാരണം ഇന്ത്യ നിർമ്മിച്ചുകൊടുത്ത അഫ്ഗാൻ പാർലമെൻറ് മന്ദിരം ഒറ്റരാത്രികൊണ്ട് സർജിക്കൽ സ്ട്രൈക്കിലൂടെ വന്നു തകർത്തിട്ടു പോരാൻ കഴിവുള്ളവരാണ് ഇന്ത്യൻ വ്യോമ സേന എന്ന് തോക്കു പിടിക്കുന്ന താലിബാന് നന്നായി അറിയാം എന്നും അദ്ദേഹം പറയുന്നു.
ജോൺ ടിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കക്കൂസിൽ വാറ്റിയാൽ വീട്ടുകാരറിയില്ല പക്ഷെ പോലീസുകാരറിയും: കക്കൂസിൽ ചാരായം വാറ്റിയ യുവാവ് അറസ്റ്റില്‍
സ്വർണ്ണം ചെമ്പ് ലിഥിയം തുടങ്ങിയ അമൂല്യ ധാതുക്കളടങ്ങിയ പർവ്വതഭൂമികളുടെ രാജ്യമാണ് അഫ്ഗാനിസ്ഥാൻ. ഗോത്രവിഭാഗങ്ങളാണ് രാഷ്ട്രീയ ശക്തികളായി വരുന്നത്.
കമ്മ്യൂണിസ്റ്റായിരുന്ന നജിം അബ്ദുള്ള ഭരിച്ചപ്പോൾ റഷ്യയുടെ ഓമനയായിരുന്നു അഫ്ഗാൻ. റഷ്യയ്ക്കെതിരെയുള്ള അമേരിക്കൻ നീക്കം അഫ്ഗാനിൽ ഉണ്ടായി. കമ്യൂണിസ്റ്റായിരുന്ന രാഷ്ട്രത്തലവനെ കൊന്നു കെട്ടിത്തൂക്കിക്കൊണ്ടാണ് താലിബാൻ വരുന്നത്. ആയുധങ്ങൾ താലിബാൻ നേടിയത് അമേരിക്കൻ കച്ചവടക്കാരോടുമായിരുന്നു.
മറ്റൊന്നു , താലിബാൻ എന്നത് അഫ്ഗാൻ മേഖലയിലെ ഒരു ഇസ്ലാമിക തീവ്രവാദി സംഘടനയാണ്.
തുർക്കിയിലുണ്ടായ ബ്രദർഹുഡ് എന്ന പ്രസ്ഥാനം പല രാജ്യങ്ങളിൽ പല പേരുകളിൽ ഇസ്ലാമികരാജ്യങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു. അതുവഴി ലോകം ഇസ്ലാമികവത്ക്കരിക്കുക.
പാലസ്തീനിൽ ഹമാസും , ഇൻഡ്യയിൽ ജമാഅത്തെ ഇസ്ലാമിയും
സിറിയയിലെ IS ഉം ബംഗ്ലാദേശിൽ ഹിസ്ബുൾ മുജാഹിദ്ദീനും അൽ ഖ്വൈദ ഉൾപ്പെടെ 150 ഓളം സംഘടനകൾ . അതിൽ അഫ്ഗാനിലേതാണ് താലിബാൻ.
ഇൻഡ്യയിൽ മാത്രമേ ആയുധമെടുക്കാതെ ബ്രദർഹുഡ് കാണാശാഖകൾ പ്രവർത്തിക്കുന്നുള്ളൂ..
മരുമകൻ വീട്ടിൽ വരുമ്പോഴെല്ലാം മോഷണം: ഭാര്യാ പിതാവിന്റെ പരാതിയില്‍ പ്രതി പിടിയില്‍
അത് ഇൻഡ്യൻ മുസൽമാന്റെ മഹത്ത്വമായിത്തന്നെ പറയണം. ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക വൽക്കരണം കൾച്ചറൽ ഗെയിമായാണ് ഇൻഡ്യയിൽ എടുത്തിരിക്കുന്നത്. ഹിന്ദു രാഷ്ട്രീയവും ഒരു കൾച്ചറൽ ഗെയിമിങ്ങ് തന്നെ. അത് രാഷ്‌ട്രമീമാംസയുടെ വിഷയമാണ്.
അഫ്ഗാനിലേക്ക് വരാം.. താലിബാൻ ഭരണത്തെ അമേരിക്ക പിന്തുണച്ചു. സെപ്റ്റംബർ 11 ലെ ആക്രമണം വരെ . ബിൻ ലാദന് സഹായം ചെയ്തുവെന്ന പേരിലും ഇസ്ലാം തീവ്രവാദം യുദ്ധം ചെയ്തു തോൽപ്പിക്കുമെന്നും പ്രഖ്യാപിച്ച് താലിബാനെതിരെയും തിരിഞ്ഞു.
താലിബാനെ തുരത്തി അഫ്ഗാൻ ഭരണം അട്ടിമറിച്ചു. സൈന്യത്തെ ഇറക്കി. 20 വർഷം.
60000 കോടി us ഡോളറുകൾ ചിലവിട്ടു. ഖനനം തുടങ്ങിയ ലക്ഷ്യങ്ങൾ നിറവേറാൻ അമേരിക്കയ്ക്കു കഴിഞ്ഞതുമില്ല. ലാദനെ പാകിസ്ഥാനിലെ അബോട്ടാബാദിൽ വച്ച് കൊന്നതിന് ശേഷം അഫ്ഗാനിൽ ഉൾപ്പെടെ സൈന്യത്തെ പിൻവലിക്കാൻ അമേരിക്കൻ പ്രസിഡണ്ടുമാർ തീരുമാനിച്ചിരുന്നതാണ്.എന്നാൽ ജോ ബൈഡനാണ് ആ തീരുമാനം നടപ്പിലാക്കിയത്.
ഇതിൽ അമേരിക്കയ്ക്ക് മറ്റൊരു ഗൂഢലക്ഷ്യം കൂടിയുണ്ട്.ചൈനയെ ഏറ്റവും കൂടുതൽ അസ്വസ്ഥപ്പെടുത്തുന്ന ഉയിഗൂർ മുസ്ലീങ്ങളുടെ നാട് അഫ്ഗാൻ ബോർഡറിനോടു ചേർന്ന തജിക്കിസ്ഥാൻ – ചൈനാ പ്രവിശ്യയിലാണ്.ചൈനാ പ്രവിശ്യയിലേക്ക് അഫ്ഗാനിൽ നിന്നും കൂട്ടത്തോടെ അഭയാർഥികൾ എത്തുകയും മുസ്ലീങ്ങളുടെ വിഷയം ശക്തമാവുകയും ചെയ്യും.ദീർഘകാലത്തേക്ക് ചൈനയെ ബാധിക്കാവുന്ന ഒരു പ്രശ്നമായി ഇത് മാറുകയും ചെയ്യും. മാത്രമല്ല ഇസ്രായേലുമായി ചേർന്നു മധ്യേഷ്യയിലെ ഏറ്റവും ഭീഷണിയായ ഇറാനെതിരെ അതിശക്തമായ ആക്രമണത്തിലേക്കാ ണ് അമേരിക്ക ഒരുങ്ങുന്നത് .
ഇവിടെയാണ് ഇന്ത്യയുടെ നിലപാടുകൾ നിർണായകമാകുന്നത്.നമ്മൾ വളരെ സൂക്ഷ്മതയോടെയാണ് ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.
നാലുവര്‍ഷത്തെ പ്രണയത്തിനൊടുവിൽ കാമുകന് പുതിയ കാമുകി: തിരുവോണത്തിന് ജീവിതം അവസാനിപ്പിച്ച് അഞ്‍ജു
അഫ്ഗാനിൽ വലിയ നിക്ഷേപം നടത്തിയിട്ടുള്ള ഇന്ത്യ, തന്ത്രപ്രധാനമായ പല നിർമ്മിതികളും നടത്തിയിട്ടുള്ള ഇന്ത്യ, പെട്ടെന്ന് താലിബാനുമായി യുദ്ധപ്രഖ്യാപനം നടത്താൻ
ഒരു സാധ്യതയുമില്ല. താലിബാനും പ്രകോപനങ്ങൾ ഒന്നും ഇന്ത്യക്കെതിരെ നടത്തിയിട്ടുമില്ല .ഇന്ത്യയെ പ്രശംസിക്കുക യാണ് ചെയ്തത്. കാരണം ഇന്ത്യ നിർമ്മിച്ചുകൊടുത്ത അഫ്ഗാൻ പാർലമെൻറ് മന്ദിരം ഒറ്റരാത്രികൊണ്ട് സർജിക്കൽ സ്ട്രൈക്ക്ലൂടെ വന്നു തകർത്തിട്ടു പോരാൻ കഴിവുള്ളവരാണ് ഇന്ത്യൻ വ്യോമ സേന എന്ന് തോക്കു പിടിക്കുന്ന താലിബാന് നന്നായി അറിയാം.താലിബാന്റേയും കണ്ണ് അവിടത്തെ അമൂല്യമായ സ്വർണ്ണ ചെമ്പ് ലിഥിയം ശേഖരമുള്ള ഖനികളിലാണ്. പിന്നെ മലമടക്കുകളിൽ വളരുന്ന മരിജ്വാന യുടെ കച്ചവടത്തിലും .ഇസ്ലാം മതം അവർക്ക് ഒരു ടൂൾ ആണ് .
പതിനാറാം നൂറ്റാണ്ടിലെ മത സങ്കൽപമായി താലിബാൻ പറയുന്നത് യഥാർത്ഥ ഇസ്ലാമല്ലെന്നു മനസ്സിലാക്കാൻ കഴിയുന്നവരാണ് ഭൂരിഭാഗം മുസ്ലിങ്ങളും . സ്ത്രീവിരുദ്ധമായ മായ ശരിയത്ത് നിയമങ്ങൾ ഒരിക്കലും ഭാരതത്തിൽ നടപ്പാക്കാൻ കഴിയില്ല എന്നും നമുക്കറിയാം.
നമ്മൾ ഭാരതീയർ ഭയപ്പെടേണ്ടതില്ല.കാരണം, അഫ്ഗാൻ അസ്വസ്ഥമാകുമ്പോൾ ലോക രാജ്യങ്ങളും അഫ്ഗാനിലെ അലങ്കോലമായ മനുഷ്യ ജീവിതങ്ങളും പെൺകുഞ്ഞുങ്ങളും പ്രതീക്ഷയോടെ നോക്കുന്നത് ഭാരതത്തിലേക്കാണ്.
അവിടെ നെഞ്ചുറപ്പുളള ഒരാൾ , ഒരു തനി RSS കാരൻ
നരേന്ദ്ര ദാമോദർദാസ് മോഡി ഉണർന്നിരിക്കുന്നതുകൊണ്ടാണ്. കൂടെ ആത്മാഭിമാനമുള്ള 140 കോടി ജനങ്ങളും.
ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ ചെറുപയര്‍ പൊടി
പാകിസ്ഥാൻ, ചൈന, തജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്കാണ് നിലവിൽ താലിബാന്റെ വരവ് ഭീഷണി എന്ന് എന്ന് തിരിച്ചറിയുക. മൂന്നു കൂട്ടരും ചേർന്ന് ഇൻഡ്യയെ ആക്രമിക്കുമെന്ന ഭയവും വേണ്ട. പിന്നെ കേരളത്തിലെ ജിഹാദി തീവ്രവാദം . അത് അമിത് ഷായുടെ നേതൃത്വത്തിൽ NIA ഇവിടെവന്നു ഓരോന്നിനെയായി സാവധാനം കൊത്തിയെടുത്തു പൊയ്ക്കോളും. ഇപ്പോൾ മനസ്സിലായോ പ്രിയപ്പെട്ട ഇസ്ലാം സഹോദരങ്ങളെ ചൈന വാദികളായ കമ്മ്യൂണിസ്റ്റുകാരെ ഞാൻ 2013 മുതൽ മോദിയെ പിന്തുണച്ചതിൻറെ രഹസ്യം? ഇത് ജിഹാദികൾക്കോ കമ്യൂണിസ്റ്റുകൾക്കോ
അടിപ്പെടാനുള്ള ജനതയല്ല. ഉറപ്പുള്ള ജനാധിപത്യം .അതാണ്.
എൻറെ മകൾക്ക് ഞാൻ ഇട്ട പേര് ജഹനാര എന്നാണ്.
ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തതിൻറെ പേരിൽ ഔറംഗസീബ് എന്ന ക്രൂരൻ സഹോദരനായ ദാരയെന്ന ജ്ഞാനിയായ രാജകുമാരനെ കൊന്നുകളഞ്ഞു.
ആ ദാരയുടെ സഹോദരിയായിരുന്നു ജഹനാര . ഷാജഹാന്റെ മക്കൾ ആയിരുന്നു അവർ മൂവരും. ഇതാണ് ഭാരതത്തിലെ മുസ്‌ലീമിന്റെ പാരമ്പര്യം.
ദേശീയതയിലൂന്നിയ ഇസ്ലാമിന്റെ പാരമ്പര്യം.
അതിനാൽ ആരും താലിബാനിൽ പ്രതീക്ഷ വയ്ക്കേണ്ടതില്ല.
മോഡിയിൽ പ്രതീക്ഷ വച്ചാൽ നല്ലതുമാണ്.
Post Your Comments