
ആലപ്പുഴ: തിരുവോണത്തിന് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണത്തിൽ കാമുകനായ യുവാവിനെതിരെ കേസെടുത്ത് പോലീസ്. ആലപ്പുഴ വാടയ്ക്കല്‍ അരയശ്ശേരിയില്‍ പരേതനായ അരുളപ്പന്റെ മകള്‍ അഞ്ജു(23)വാണ് മരിച്ചത്. കാമുകന്റെ മാനസികപീഡനമാണ് ആത്മഹത്യക്കു കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ 4 വര്‍ഷമായി ഷിന്റോ എന്ന യുവാവുമായ് പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള പ്രണയത്തിനു വീട്ടുകാർ സമ്മതം മൂളിയതോടെ വിവാഹമുറപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കാമുകന്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന വിവരം അറിഞ്ഞത്. ഇതിനെ ചൊല്ലി അഞ്‍ജുവും ഷിന്റോയും തർക്കം ഉണ്ടായിട്ടുണ്ടെന്നും യുവാവ് അഞ്‍ജുവിനെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
മരിക്കുന്നതിനു മുന്നോടിയായി കാമുകന്റെ സഹോദരിക്ക് അഞ്ജു സന്ദേശമയച്ചിരുന്നു. അവര്‍ യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് മുറിയിലെ ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് ആണ് കേസെടുത്തത്.
Post Your Comments