Latest NewsKeralaNewsCrime

മരുമകൻ വീട്ടിൽ വരുമ്പോഴെല്ലാം മോഷണം: ഭാര്യാ പിതാവിന്റെ പരാതിയില്‍ പ്രതി പിടിയില്‍

കാസർഗോഡ്: ഭാര്യയുടെ വീട്ടിൽ നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉദുമ കുണ്ടോളംപാറയിലെ പിഎം മുഹമ്മദ് കുഞ്ഞി (38)യെയാണ് ഭാര്യാ പിതാവിന്റെ പരാതിയിൽ ബേക്കൽ എസ്ഐ സാജു തോമസും സംഘവും അറസ്റ്റ് ചെയ്തത്.

2019 ജൂലൈ മുതൽ പലപ്പോഴായി രണ്ടര ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളും പണവും ഇവരുടെ വീട്ടിൽ നിന്ന് മോഷണം പോയിരുന്നു. മകളുടെ ഭർത്താവ് വിരുന്നു വന്നു മടങ്ങിപ്പോയ ശേഷമായിരുന്നു എപ്പോഴും പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നത്. മോഷ്ടാവിനെ കണ്ടെത്താനാകാതെ വീട്ടുകാർ വലഞ്ഞതോടെ ചില ബന്ധുക്കൾ മരുമകനെ നിരീക്ഷിക്കാൻ തുടങ്ങി.

Read Also  :  ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവരാണ് വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയും ആലി മുസ്​ല്യാരും: പോപ്പുലർ ഫ്രണ്ട്

കഴിഞ്ഞ മാസം 29-ന് ഈ വീട്ടിൽ മോഷണം നടന്നു. പിന്നാലെ അബ്ദുള്ളക്കുഞ്ഞി പൊലീസിൽ പരാതി നൽകി. മരുമകനെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്തായത്. ഇതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button