Latest NewsKeralaNattuvarthaNews

5 വർഷത്തെ പദ്ധതികൾക്ക് ചെലവഴിച്ചത് 662.3 കോടി: കവളപ്പാറയിൽ വീട് നൽകിയത് എം.എ യൂസഫലി, ഭൂമി വാങ്ങിയത് സർക്കാർ: പി.വി അൻവർ

ഇതിൽ 90 ശതമാനത്തോളം പദ്ധതികൾ നടപ്പിലായതും ബാക്കിയുള്ളവ നിലവിൽ അന്തിമഘട്ടത്തിലുമാണ്.

നിലമ്പൂർ : നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ച ശേഷം നിലമ്പൂർ നിയോജക മണ്ഡലത്തിൽ പി.വി.അൻവർ എംഎൽഎയെ കാണാനില്ലെന്ന ആക്ഷേപമുയർത്തി യുഡിഎഫ് പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു. പാർട്ടിയുടെ അനുമതിയോടെ തന്റെ ബിസിനസ് ആവശ്യങ്ങൾക്കായി ആഫ്രിക്കയിൽ പോയിരിക്കുകയാണ് പിവി അൻവർ. ഇതാണ് വിമർശനത്തിന് കാരണം. പി.വി.അൻവർ നിലമ്പൂർ നിയോജക മണ്ഡലത്തിൽ എന്ത്‌ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി? എന്ന കോൺഗ്രസ് കാരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് എംഎൽഎ.

പിവി അൻവർ എംഎൽഎ കുറിപ്പ്

പി.വി.അൻവർ നിലമ്പൂർ നിയോജക മണ്ഡലത്തിൽ എന്ത്‌ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി?

ഇന്നലത്തെ മീഡിയ വൺ ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ്‌ പ്രതിനിധിയുടെ വായ്‌ത്താളത്തിനുള്ള മറുപടിയാണിത്‌.സമയം കിട്ടുമ്പോൾ വായിച്ച്‌ മനസ്സിലാക്കണം.
കവളപ്പാറയിൽ ശ്രീ.എം.എ യൂസഫലി നിർമ്മിച്ച്‌ നൽകിയ വീടുകൾക്കും ഫെഡറൽ ബാങ്ക്‌ നിർമ്മിച്ച്‌ നൽകിയ വീടുകൾക്കും ആവശ്യമായ സ്ഥലം വാങ്ങി നൽകിയത്‌ സംസ്ഥാന സർക്കാരാണെന്നും കൂടി അദ്ദേഹത്തെ ഓർമ്മിപ്പിക്കുന്നു.
ഒരു ജനപ്രതിനിധി എന്ന നിലയിൽ പരമാവധി വികസന പ്രവർത്തനങ്ങൾ നിലമ്പൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചിട്ടുണ്ട്‌.വികസനരംഗത്ത്‌ നമ്മുടെ മണ്ഡലം ഏറെ പിന്നിലായിരുന്ന സാഹചര്യത്തിലാണ് നിലമ്പൂർ നിയോജക മണ്ഡലത്തിൽ നിന്ന് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്‌.തുടർന്നുള്ള അഞ്ച്‌ വർഷക്കാലം എല്ലാ മേഖലകളിലും സമഗ്രമായ വികസനം നടപ്പിലാക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്‌.ഇതിനൊക്കെ തന്നെ പിന്തുണ നൽകി ഒപ്പം നിന്നത്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനകീയ സർക്കാരും മുഖ്യമന്ത്രിയുമാണ്.

read also: വാക്സിൻ എടുത്തവർക്കും കോവിഡ്‌ വരുന്നത്‌ വാക്സിനുകളുടെ പരാജയമാണൊ ? സോഷ്യൽ മീഡിയയിലെ ചർച്ചയ്ക്ക് മറുപടിയുമായി ഡോ. അരുൺ

നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഇത്‌ വരെ 662.3 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്‌.ഇതിൽ 90 ശതമാനത്തോളം പദ്ധതികൾ നടപ്പിലായതും ബാക്കിയുള്ളവ നിലവിൽ അന്തിമഘട്ടത്തിലുമാണ്.
പദ്ധതികളും ചിലവഴിച്ച തുകയും
——————————————————-
▶️പാലങ്ങൾ
പാലങ്ങളുടെ നിർമ്മാണത്തിനായി 60.3 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്‌.
കൈപ്പിനികടവ്‌ പാലം-13 കോടി രൂപ
ഏനാന്തികടവ്‌ പാലം-10.9 കോടി രൂപ
തൃക്കൈക്കുത്ത്‌ പാലം-11 കോടി രൂപ
മുട്ടിക്കടവ്‌ പാലം-8 കോടി രൂപ
വഴിക്കടവ്‌ പഞ്ചായത്തങ്ങാടി പാലം-5 കോടി രൂപ
മുറന്തൂക്കി വി.സി.ബി-1.3 കോടി രൂപ
ആറംപുളിക്കൽ ആർ.സി.ബി-3.9 കോടി രൂപ
കരിയംതോട്‌ പാലം-3.2 കോടി രൂപ
പാലാങ്കര പാലം-4 കോടി രൂപ
ആകെ-60.3 കോടി രൂപ

▶️പൊതുമരാമത്ത്‌ റോഡുകൾ
നിലമ്പൂർ ബൈപ്പാസ്‌-നിലമ്പൂർ ബൈപ്പാസിനായി സ്ഥലമേറ്റെടുക്കുന്നതിന് ഇത്‌ വരെ 140 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്‌.
എടക്കര ബൈപ്പാസ്‌-4 കോടി രൂപ
നിലമ്പൂർ-കരുളായി റോഡ്‌-16 കോടി രൂപ
എടക്കര-മരുത റോഡ്‌-12 കോടി രൂപ
പാലാട്‌-മാമാങ്കര റോഡ്‌-7 കോടി രൂപ
വഴിക്കടവ്‌-ചക്കപ്പാടം റോഡ്‌-4.5 കോടി രൂപ
ചുങ്കത്തറ-കുറ്റിമുണ്ട റോഡ്‌-5 കോടി രൂപ
ചുള്ളിയോട്‌-പാട്ടക്കരിമ്പ്‌ റോഡ്‌-2 കോടി രൂപ
പൂക്കോട്ടുംപാടം-ടി.കെ.കോളനി റോഡ്‌-6 കോടി രൂപ
മരംവെട്ടിച്ചാൽ-കാരപ്പുറം റോഡ്‌-4.5 കോടി രൂപ
കരുളായി-ചുള്ളിയോട്‌ റോഡ്‌-2 കോടി രൂപ
എടക്കര-പാലേമാട്‌-ശങ്കരംകുളം റോഡ്‌-6 കോടി രൂപ
ചുങ്കത്തറ-എരുമമുണ്ട റോഡ്‌-3.3 കോടി രൂപ
നാരോക്കാവ്‌-തണ്ണിക്കടവ്‌ റോഡ്‌-1.5 കോടി രൂപ
നിലമ്പൂർ-നടുവത്ത്‌ റോഡ്‌-1 കോടി രൂപ
ചുള്ളിയോട്‌-ആനന്ദ്‌ നഗർ റോഡ്‌-0.75 കോടി രൂപ
തമ്പുരാട്ടികല്ല്- മേലേ മുണ്ടേരി റോഡ്‌-0.45 കോടി രൂപ
അഞ്ചാം മൈൽ-അമരമ്പലം പാലം റോഡ്‌-2 കോടി രൂപ
ആകെ-218 കോടി രൂപ

▶️മലയോര ഹൈവേ
നമ്മുടെ നാടിന്റെ സ്വപ്നപദ്ധതിയായ മലയോര ഹൈവേയുടെ രണ്ട്‌ റീച്ചുകളുടെ നിർമ്മാണത്തിനായി 160 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്‌.
പൂക്കോട്ടുംപാടം-തമ്പുരാട്ടികല്ല് റീച്ച്‌-115 കോടി രൂപ
പൂക്കോട്ടുംപാടം- മൈലാടി റീച്ച്‌-45 കോടി രൂപ
▶️മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ്‌ പുന:നിർമ്മാണ പദ്ധതി-11 കോടി രൂപ
▶️സ്കൂൾ കെട്ടിടങ്ങൾ

നമ്മുടെ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മക്കൾ പഠനത്തിനായി ആശ്രയിക്കുന്ന പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ ഉയർത്തുന്നതിനായി ഇക്കാലയളവിൽ ഏറെ മുൻഗണന നൽകിയിട്ടുണ്ട്‌.
ഗവ:മാനവേദൻ വി.എച്ച്‌.എസ്‌-7.5 കോടി രൂപ
ഗവ:എച്ച്‌.എസ്‌.എസ്‌ എടക്കര-3 കോടി രൂപ
ഗവ:എച്ച്‌.എസ്‌.എസ്‌ മൂത്തേടം-3 കോടി രൂപ
ഗവ:എച്ച്‌.എസ്‌.എസ്‌ പൂക്കോട്ടുംപാടം-3 കോടി രൂപ
ഗവ:യു.പി.എസ്‌ പറമ്പ-5 കോടി രൂപ
ഗവ:യു.പി.എസ്‌ പുള്ളിയിൽ-2 കോടി രൂപ
ഗവ:യു.പി.എസ്‌ പള്ളിക്കുത്ത്‌-2 കോടി രൂപ
ഗവ:മോഡൽ എൽ.പി.എസ്‌ ചന്തകുന്ന്-2.5 കോടി രൂപ
ഗവ:എൽ.പി.എസ്‌ കരിമ്പുഴ-0.75 കോടി രൂപ
ഗവ:എൽ.പി.എസ്‌ കവളമുക്കട്ട-0.75 കോടി രൂപ
ഗവ:എൽ.പി.എസ്‌ ഉള്ളാട്‌-1 കോടി രൂപ
ഗവ:എച്ച്‌.എസ്‌ മുണ്ടേരി-1.85 കോടി രൂപ
ഗവ:എച്ച്‌.എസ്‌ മരുത-3 കോടി രൂപ
ഗവ:യു.പി.എസ്‌ കുറുമ്പലങ്ങോട്‌-1 കോടി രൂപ
ഗവ:മോഡൽ യു.പി.എസ്‌ നിലമ്പൂർ-1 കോടി രൂപ
ഐ.ജി.എം.എം.ആർ വെളിയന്തോട്‌-1 കോടി രൂപ
ആകെ:38.5 കോടി രൂപ
(കൂടാതെ,എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക ലഭ്യമാക്കി 13 സ്കൂൾ ബസ്സുകളും നമ്മുടെ മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്കായി നൽകിയിട്ടുണ്ട്‌)

▶️ഹൈടെക്ക്‌ ക്ലാസ്‌ മുറികൾ-6 കോടി രൂപ
▶️നിലമ്പൂർ മാനവേദൻ സ്റ്റേഡിയം കോംപ്ലക്സ്‌:നിലമ്പൂരിലെ കായികരംഗത്തിനു ഏറെ പ്രതീക്ഷകൾ നൽകുന്ന ഈ സ്വപ്നപദ്ധതിക്കായി ചിലവഴിക്കുന്നത്‌
-18.25 കോടി രൂപ
▶️മിനി സിവിൽ സ്റ്റേഷൻ:നമ്മുടെ നാടിന്റെ ചിരകാല സ്വപ്നമായിരുന്ന മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം പൂർത്തിയായിട്ടുണ്ട്‌.
ചിലവഴിച്ച തുക-15.25 കോടി രൂപ
▶️നിലമ്പൂർ ജില്ലാ ആശുപത്രി വികസനം:നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പുതിയ ഡയഗ്നോസ്റ്റിക്ക്‌ ബ്ലോക്ക്‌ നിർമ്മാണം പൂർത്തിയായിട്ടുണ്ട്‌.
ചിലവഴിച്ച തുക-10 കോടി രൂപ
▶️എടക്കര ആയുർവേദ ആശുപത്രി വികസനം-2.5 കോടി രൂപ
▶️നിലമ്പൂർ ഗവ:കോളേജ്‌
സ്ഥലം ഏറ്റെടുക്കുന്നതിനും കെട്ടിടനിർമ്മാണത്തിനുമായി അനുവദിച്ച തുക-10 കോടി രൂപ
▶️വന്യമൃഗ ശല്യം ഒഴിവാക്കുന്നതിനായി വനാതിർത്തികളിൽ ക്രാഷ്‌ഗാർഡും റോപ്പ്‌ ഫെൻസിംഗും സ്ഥാപിക്കുന്നതിനായി ചിലവഴിച്ചത്‌-12.5 കോടി രൂപ
▶️നിലമ്പൂർ സബ്‌ ട്രഷറി-2 കോടി രൂപ
▶️വുഡ്‌ കോംപ്ലക്സ്‌-എക്കോ ടൂറിസം-1.2 കോടി രൂപ
▶️മുണ്ടേരി വിത്തുകൃഷി തോട്ടത്തിന്റെ വികസനത്തിനായി അനുവദിക്കപ്പെട്ട തുക-7 കോടി രൂപ
▶️മൂത്തേടം ഉച്ചകുളം,തീക്കടി പട്ടികവർഗ്ഗ സങ്കേതം-1 കോടി രൂപ
▶️അമരമ്പലം-ഇല്ലിക്കോട്ടുപൊയിൽ അംബേദ്ക്കർ സ്വാശ്രയ ഗ്രാമം-1 കോടി രൂപ
▶️വഴിക്കടവ്‌ കോരൻകുന്ന് അംബേദ്ക്കർ സ്വാശ്രയ ഗ്രാമം-0.5 കോടി രൂപ
▶️എം.എൽ.എയുടെ പ്രാദേശിക ആസ്തി വികസന ഫണ്ട്‌:
എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച്‌ അഞ്ച്‌ വർഷക്കാലയളവിനുള്ളിൽ നടപ്പിലാക്കിയ പദ്ധതികൾക്കായി ചിലവഴിച്ച തുക-30 കോടി രൂപ
▶️കുടിവെള്ള പദ്ധതികൾ:
വഴിക്കടവ്‌ കരുടിതോട്‌ കുടിവെള്ള പദ്ധതി-0.45 കോടി രൂപ
ചുങ്കത്തറ ചീരക്കുഴി കുടിവെള്ള പദ്ധതി-0.25 കോടി രൂപ
കൂറ്റമ്പാറ കുടിവെള്ള പദ്ധതി-0.25 കോടി രൂപ
▶️പുഞ്ചക്കൊല്ലി-അളയ്ക്കൽ കോളനി യു.ജി കേബിൾ വൈദ്യുതീകരണം-2.5 കോടി രൂപ
▶️രണ്ട്‌ കെ.എസ്‌.ഇ.ബി സബ്സ്റ്റേഷനുകളുടെ നിർമ്മാണം:54 കോടി രൂപ
മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച്‌ വർഷക്കാലയളവിനുള്ളിൽ നടപ്പിലാക്കിയ പദ്ധതികൾക്കായി ചിലവഴിച്ച ആകെ തുക-
? 662.3 കോടി രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button