Latest NewsKeralaNattuvarthaNews

മലപ്പുറത്ത് ഫോട്ടോ എടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫർ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: ഫോട്ടോ എടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫർ കുഴഞ്ഞുവീണു മരിച്ചു. വിവാഹച്ചടങ്ങിനിടയിലായിരുന്നു മരണം സംഭവിച്ചത്. മഞ്ചേരി ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമയും പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശിയുമായ പാറക്കല്‍തൊടി കൃഷ്ണപ്രസാദാണ്(54) മരിച്ചത്.

Also Read:കെ.എസ്.ആര്‍.ടി.സി ബസ്സിൽ ഉപേക്ഷിച്ച നിലയിൽ എയര്‍ഗണും, എയർ പിസ്റ്റലും: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

മഞ്ചേരിയിലെ കിഴിശ്ശേരിയിൽ ശനിയാഴ്ച്ച വിവാഹ വീട്ടില്‍ ഫോട്ടോ എടുക്കുന്നതിനിടയില്‍ കൃഷ്ണപ്രസാദ് കുഴഞ്ഞുവീഴുകയായിരുന്നു. പെട്ടന്ന് തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പില്‍ വെച്ചാണ് സംസ്കാരം.

മാസങ്ങള്‍ക്ക് മുൻപ് ചെങ്ങന്നൂരിലും വിവാഹഫോട്ടോ എടുക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. വിവാഹ ചടങ്ങിന്റെ പുടവകൊടുക്കല്‍ കഴിഞ്ഞപ്പോഴാണ് വിനോദ് പെട്ടെന്ന് താഴേക്ക് വീണത്. ഹൃദയാഘാതമായിരുന്നു വിനോദിന്റെ മരണകാരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button