
ന്യൂയോർക്ക്: വിവാഹ മോചനത്തിന് ശേഷം ഫോട്ടോഗ്രാഫറുടെ കൈയ്യിൽ നിന്നും പണം തിരികെ ചോദിക്കുന്ന ഒരു യുവതിയുടെ ചാറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലാൻസ് റോമിയോ ഫോട്ടോഗ്രാഫി എന്ന പേജാണ് സംഭവത്തെക്കുറിച്ചുള്ള വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. യുവതിയുമായുള്ള ചാറ്റും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
2019ലെ തന്റെ വിവാഹത്തിൽ ഫോട്ടോഗ്രാഫറായി റോമിയോയെ നിയമിച്ചെന്നും നിലവിൽ, വിവാഹമോചനം നേടിയതിനാൽ മുഴുവൻ പണവും തിരികെ നൽകണമെന്നും യുവതി ആവശ്യപ്പെട്ടു. പണം തിരികെ നൽകാനാകില്ലെന്ന് ഫോട്ടോഗ്രാഫർ മറുപടി നൽകിയെങ്കിലും യുവതി തന്റെ ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
താന്‍ ഏറ്റെടുത്ത ചുമതലകള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല, തന്റെ കഴിവുകേട് ഏറ്റുപറഞ്ഞ് കെ സുധാകരന്‍
‘ഞങ്ങൾ ഡിവോഴ്‌സായി, പഴയ ഫോട്ടോകൾ ഇനി ആവശ്യമില്ല. അതിനാൽ അന്ന് നൽകിയ പണം തിരികെ തരണം’ എന്നാണ് യുവതി ചാറ്റിൽ ആവശ്യപ്പെട്ടത്. യുവതി തമാശ പറയുകയാണ് എന്നാണ് ഫോട്ടോഗ്രാഫർ ആദ്യം വിചാരിച്ചത്. എന്നാൽ താൻ കാര്യമായാണ് സംസാരിക്കുന്നതെന്നും നിയമപരമായി ഇതിനെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി. യുവതിയുടെ വിചിത്രമായ ആവശ്യം കേട്ട് അമ്പരന്നിരിക്കുകയാണ് ഫോട്ടോഗ്രാഫർ.
എന്നാൽ, സംഭവം അറിഞ്ഞ യുവതിയുടെ മുൻ ഭർത്താവ് തന്നോട് മാപ്പ് ചോദിച്ചുവെന്നും ഫോട്ടോഗ്രാഫർ വ്യക്തമാക്കുന്നു.
Post Your Comments