കണ്ണൂര്‍: ദേശീയപാത വികസനത്തിനായി ഭഗവതി ക്ഷേത്രം പൊളിച്ചുമാറ്റി ഭാരവാഹികള്‍ മാതൃകയായി. കീഴാറ്റൂര്‍ ദേശീയപാതാ വികസനത്തിന്റെ ഭാഗമായിട്ടാണ് ക്ഷേത്രം പൊളിച്ചുനീക്കിയത്. ദേശീയപാതയുടെ പേരിൽ നികത്താൻ പോകുന്ന നൂറിലേറെ ഏക്കർ നെൽവയലുമായി ബന്ധപ്പെട്ട് വലിയ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. സമരങ്ങൾ നടത്തിയ വയല്കിളിയെന്ന കര്‍ഷക പോരാട്ട സംഘടനയെ പോലീസ് ശക്തി ഉപയോഗിച്ചും പണം നൽകിയുമാണ് നേരിട്ടത്.
അതേസമയം, കർഷകരുടെ തീരുമാനങ്ങൾക്ക് വിപരീതമായി ദേശീയപാതാ വികസനത്തിന് വേണ്ടി സ്വമേധയാ റോഡരികിലെ ക്ഷേത്രം പൊളിച്ചുനീക്കുകയാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ചെയ്തത്. നാടിനു വേണ്ടത് വികസനമാണ്, ജനങ്ങളുടെ നന്മയാണ് എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ക്ഷേത്രം നില്ക്കുന്ന ആറര സെന്റ് ഭൂമി ദേശീയപാതാ വികസനത്തിനായി വിട്ടുകൊടുത്തത്.
പരിയാരത്തെ ഭഗവതി ക്ഷേത്രമാണ് ദേശീയപാത വികസനത്തിന് വേണ്ടി പൂർണ്ണമായും പൊളിച്ചു നീക്കിയത്. പരിയാരം ശ്രീ കൊട്ടിയൂര്‍ നമഠം ക്ഷേത്രമാണ് ദേശീയ പാതയോരത്ത് നിന്നും മൂന്ന് മീറ്റര്‍ മാറ്റി പണിയാനായി പൊളിച്ചു നീക്കിയത്. അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രം നിരവധി ഐതിഹ്യങ്ങളാൽ സമ്പന്നമാണെന്നാണ് നാട്ടുകാർ പറയുന്നത്.
Post Your Comments