NattuvarthaLatest NewsKeralaNewsIndia

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ പിതാവ് വെട്ടിക്കൊന്നു

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

രാജ്കോട്ട്: മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവത്തിൽ കനക്നഗര്‍ സ്വദേശി വിജയ് മേറാണ് (32) കൊല്ലപ്പെട്ടത്. പീഡനക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ പെൺകുട്ടിയുടെ പിതാവും സുഹൃത്തും ചേർന്നാണ് വെട്ടിക്കൊന്നത്.

കൊല്ലപ്പെട്ട വിജയ്‌യുടെ സഹോദരൻ അശ്വിൻ മേർ നൽകിയ പരാതിയെ തുടർന്ന് പെൺകുട്ടിയുടെ പിതാവിനെയും സുഹൃത്തിനെയും പോലീസ് പിടികൂടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 2020 ഒക്ടോബറിലാണ് പ്രായപൂർത്തിയാകാത്ത മകളെ വിജയ് തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയത്.

അടിയന്തരാവസ്ഥയിൽ ജയിലിനകത്ത് ഓണം ആഘോഷിച്ചിരുന്നു, കുട്ടികളൊക്കെ പല സ്ഥലങ്ങളില്‍: ഓണത്തിന് പരിമിതികളുണ്ടെന്ന് കോടിയേരി

ഗുജറാത്ത് ഹൈക്കോടതിയിൽ പെൺകുട്ടിയുടെ പിതാവ് ഹേബിയസ് കോർപസ് ഹർജിയും ഫയൽ ചെയ്തതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ 2021 മാർച്ചിൽ ജുനഗഡിൽനിന്നാണ് ഇരുവരെയും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വിജയ്‌യെ പോലീസ് അറസ്റ്റു ചെയ്യുകയും പീഡനത്തിന് കേസെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button