തിരുവനന്തപുരം: അടിയന്തരാവസ്ഥ കാലത്ത് ജയിലിനകത്ത് ഓണം ആഘോഷിച്ചിരുന്നുവെന്നും കുട്ടികളൊക്കെ പല സ്ഥലങ്ങളിലായതിനാൽ ഇത്തവണത്തെ ഓണത്തിന് പരിമിതികളുണ്ടെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ.
ഓണത്തിന് വീട്ടിലെത്തണം എന്ന് അമ്മ നിർബന്ധമായി പറയുമായിരുന്നുവെന്നും സാധ്യമായ സമയത്തെല്ലാം ഓണത്തിന് വീട്ടിലെത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചില സന്ദര്‍ഭങ്ങളിൽ ഓണം വീട്ടിൽ ആഘോഷിക്കാൻ പറ്റാതെ പോയിട്ടുണ്ടെന്നും അടിയന്തരാവസ്ഥ കാലത്ത് ഒന്നര വര്‍ഷം ജയിലിൽ കിടന്ന സന്ദർഭത്തിൽ ജയിലിനകത്തിയിരുന്നു ഓണം ആഘോഷിച്ചത് എന്നും കോടിയേരി പറഞ്ഞു.
‘നിലപാടുകള്‍ പറയേണ്ട സമയത്ത് പറയണം, ഇഷ്ടം ഇടതുപക്ഷത്തിനോട്’: വ്യക്തമാക്കി ഇന്ദ്രൻസ്
ഓണം ആർക്കും മറക്കാനും ഒഴിവാക്കാനും സാധിക്കാത്ത ഒരു ആഘോഷമാണ്, മലയാളികൾക്കുള്ള എല്ലാ സ്ഥലത്തും ഓണം ആഘോഷിക്കാറുണ്ടെന്നും കോടിയേരി പറഞ്ഞു. കോവിഡ് പ്രതിസന്ധികൾക്ക് നടുവിലും ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലും മലയാളികൾ ഓണത്തിനായി തയാറാകുന്നത് തന്നെ അഭിമാനകരമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Post Your Comments