
തിരുവനന്തപുരം: തിരുവനനന്തപുരം പാങ്ങോട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെമ്പായം കൊഞ്ചിറ സ്വദേശി ജിത്തു (20) നെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. 16 വയസുകാരിയെ ഇൻസ്റ്റഗ്രാം വഴിയാണ് ജിത്തു പരിചയപ്പെട്ടത്. പിന്നീട് ഈ പരിചയം പ്രണയത്തിലേക്ക് വഴിമാറി. പെൺകുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്ലംബിംഗ് ജോലിക്കാരനാണ് പ്രതി ജിത്തു. ഇന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments