Latest NewsNewsIndia

ഏഴ് വയസുകാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കി: വെടിവെച്ച് പൊലീസ് പ്രതിയെ പിടികൂടി

 

ലക്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പ്രതിയെ വെടിവെച്ച് പിടികൂടി പൊലീസ്. ഉത്തര്‍പ്രദേശ് ഹത്രാസിലെ സദാബാദിലാണ് സംഭവം. പ്രതി അമന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ പോലീസിന്റ തോക്ക് കൈവശപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് വെടിവെക്കുകയായിരുന്നു. പൊലീസ് നടത്തിയ വെടിവെപ്പില്‍ പ്രതിക്ക് പരിക്കേറ്റു.

Read Also;  അഫാനെതിരെ മൊഴി നല്‍കാതെ മാതാവ്: കട്ടിലില്‍ നിന്നു വീണ് തലയ്ക്കു പരുക്കേറ്റെന്ന മൊഴി ആവര്‍ത്തിച്ച് ഷെമി

ഏഴു വയസുകാരിയെയാണ് പ്രതി ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി മറ്റ് കുട്ടികളോടൊപ്പം സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോകുന്നതിനിടെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മറ്റ് കുട്ടികള്‍ അവളുടെ വീട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും അയല്‍ക്കാരും തിരച്ചില്‍ നടത്തി. തുടര്‍ന്ന് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button