KeralaNattuvarthaLatest NewsNews

തമ്മിൽത്തല്ല് പാരയായി: ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കരുത്, എൽ ഡി എഫിനോട്‌ അപേക്ഷിച്ച് കാസിം ഇരിക്കൂർ

കോഴിക്കോട്​: ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് തങ്ങളെ ഒഴിവാക്കരുതെന്ന് എൽ ഡി എഫിനോട്‌ അപേക്ഷിക്കാനൊരുങ്ങി ഐ എൻ എൽ. അണികൾ തമ്മിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തെരുവില്‍ തല്ലിത്തകർത്തത് എല്‍.ഡി.എഫിന്റെ കൂടി മാനമായിരുന്നു. ഇതോടെയാണ് ഹജ്​ കമ്മിറ്റിയില്‍ നിന്നും പാര്‍ട്ടിയെ ഒഴിവാക്കരുതെന്ന്​​ എല്‍.ഡി.എഫിനോട്​ അപേക്ഷിക്കുമെന്ന് കാസിം ഇരിക്കൂർ അറിയിച്ചത്. ​​

Also Read:മകളുടെ മുന്നിൽവച്ച് അമ്മയെ തല്ലിക്കൊന്നു, എതിർക്കുന്നവരെ തൂക്കിക്കൊല്ലുന്നു: കൊലപാതകങ്ങൾക്ക് ശേഷം ഡാൻസ് കളിച്ച് ആഘോഷം

ഐ.എന്‍.എല്‍. ഇത്തവണ ഹജ്​​ കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോള്‍ ഘടക കക്ഷിയായ ഐ.എന്‍.എല്ലിന് പ്രാതിനിധ്യം നല്‍കാന്‍ എല്‍.ഡി.എഫ് തയാറായില്ലായിരുന്നില്ല. ഈ സാഹചര്യത്തിലാണ്​ ഹജ്​ കമ്മിറ്റിയില്‍ നിന്ന് ഐ.എന്‍.എല്ലിനെ ഒഴിവാക്കിയത് പുനപരിശോധിക്കാന്‍ എല്‍.ഡി.എഫിനോട് ആവശ്യപ്പെടുമെന്ന് ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ മാധ്യമങ്ങളോട്​ വെളിപ്പെടുത്തിയത്​.

ഒരാള്‍ തീരുമാനിച്ചാല്‍ പാര്‍ട്ടിയില്‍ ഐക്യമുണ്ടാകില്ല. എല്ലാവരും വിചാരിക്കുകയും വിട്ടു വീഴ്ചക്ക്​ തയാറാവു​കയും വേണം. ഐക്യം ആഗ്രഹിക്കുന്നവര്‍ മര്‍ക്കട മുഷ്ടി വെടിയണം. ദേശീയ നേതൃത്വത്തെയും ഭരണഘടനയെയും അംഗീകരിക്കാത്ത ആര്‍ക്കും പാര്‍ട്ടിയില്‍ നില്‍ക്കാനാകില്ലെന്നും കാസിം ഇരിക്കൂർ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button