ThiruvananthapuramKeralaNattuvarthaLatest NewsNews

ഞാൻ ശരിയായ നിലപാടേ സ്വീകരിക്കാറുള്ളൂ,എനിക്കെതിരെ ആരും ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല: ഇപി ജയരാജൻ

തിരുവനന്തപുരം∙ റിസോര്‍ട്ട് വിവാദത്തിൽ തനിക്കെതിരെ പാര്‍ട്ടി അന്വേഷണത്തിന് തീരുമാനിച്ചതായുള്ള വാര്‍ത്തകളോട് പ്രതികരിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ രംഗത്ത്. തനിക്കെതിരെ ആരും ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും സാമ്പത്തികമായി താൻ തെറ്റായ നിലപാട് സ്വീകരിച്ചെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

‘കേരളത്തിന്റെ മുഖ്യമന്ത്രി പറയുന്നതു പോലെ മടിയിൽ കനമുള്ളവനേ ഭയപ്പെടേണ്ടതുള്ളൂ, എനിക്ക് ഭയമില്ല. ഞാൻ ശരിയായ നിലപാടേ സ്വീകരിക്കാറുള്ളൂ. ഞാൻ ജനങ്ങൾക്കു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാറുണ്ട്. നാടിന്റെ ക്ഷേമത്തിനായി ഒട്ടനവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഇനിയും ആ ദൗത്യങ്ങൾ നിർവഹിച്ചുകൊണ്ടേയിരിക്കും. വാർത്തകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു,’ ഇപി ജയരാജന്‍ വ്യക്തമാക്കി.

‘ഇന്ത്യ എന്റേത് കൂടി, സ്വമേധയാ മതം മാറുന്നവരെ കള്ളക്കേസിൽ കുടുക്കി ജയിലിലേക്ക് അയക്കുന്നു’: ഇസ്ലാമിക് ബോഡി ചീഫ്

എല്ലാ കാലത്തും ഇത്തരം പ്രചാരണങ്ങൾ തനിക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും എവിടെ നിന്നാണ് വാർത്തകൾ വരുന്നതെന്നും ആരാണ് സൃഷ്ടിക്കുന്നതെന്നും മാധ്യമങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. വിവാദം മാധ്യമ സൃഷ്ടിയാണെന്നും ഇപി ജയരാജനെതിരായ റിസോര്‍ട്ട് വിവാദത്തില്‍ പാർട്ടി അന്വേഷണമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചിരുന്നു.

സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഒന്നര മാസം മുൻപാണ് സംസ്ഥാന സമിതി അംഗം പി.ജയരാജൻ, ഇ.പിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇപി ജയരാജന്റെ ഭാര്യ്ക്കും മകനും പങ്കാളിത്തമുള്ള കണ്ണൂരിലെ ആയുർവേദ റിസോർട്ടിനു പിന്നിലെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ച് ഗുരുതര ആരോപണങ്ങളാണ് ഡിസംബറിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button