കണ്ണൂര്‍: ജെൻഡർ യൂണിഫോം വിഷയത്തിലും വഖഫ് ബോർഡ് നിയമനത്തിലും സമസ്തയുടെ നിലപാട് ശരിയാണെന്നും അതുകൊണ്ടാണ് സർക്കാർ അത് അംഗീകരിച്ചുകൊടുത്തതെന്നും വ്യക്തമാക്കി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. സമസ്തയോടും കാന്തപുരം സുന്നി വിഭാഗത്തോടും വിരോധം ഇല്ലാത്തത് കൊണ്ടാണ് അവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നതെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ എതിർപ്പ് അറിയിച്ചതോടെ ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തണമെന്ന നിർദ്ദേശം ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപനരേഖയുടെ കരടിൽ നിന്ന് സർക്കാർഒഴിവാക്കിയിരുന്നു. ഇതോടെ ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് ഒഴിവാക്കി, ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്നാക്കിയും മാറ്റിയിട്ടുണ്ട്.
എന്തുകൊണ്ടും സാംസ്കാരിക മന്ത്രിയാവാൻ യോഗ്യൻ, എംപി രാജേഷിനെക്കുറിച്ച് ഹരീഷ് പേരടി
അതേസമയം, നിയമസഭ കയ്യാങ്കളി കേസിൽ പ്രതി ആയത് കൊണ്ട് ശിവൻകുട്ടി മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. വിമാന വിലക്കിൽ ഇൻഡിഗോ പ്രതിനിധി ക്ഷമാപണം നടത്തിയിരുന്നുവെന്നും എന്നാൽ, ക്ഷമാപണം എഴുതി തരാത്തത് കൊണ്ടാണ് വിമാനത്തിൽ യാത്ര ചെയ്യാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments