ThiruvananthapuramNattuvarthaLatest NewsKeralaNews

വിനായകൻ മാന്യത പാലിച്ചില്ലെന്ന് എനിക്ക് അഭിപ്രായമില്ല: ഇപി ജയരാജൻ

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് നടൻ വിനായകൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വിനായകന് പരാതിയുണ്ടെങ്കിൽ അദ്ദേഹം പരാതി കൊടുക്കട്ടെയെന്ന് ജയരാജൻ പറഞ്ഞു. ആ കാര്യങ്ങൾ പരിശോധിക്കാമെന്നും എല്ലാവരും ഇതിലൊരു മാന്യത കാട്ടണമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

‘വിനായകന് പരാതിയുണ്ടെങ്കിൽ അദ്ദേഹം പരാതി കൊടുക്കട്ടെ. മുഖ്യമന്ത്രിയെയും അറിയിക്കട്ടെ, ആ കാര്യങ്ങൾ പരിശോധിക്കാം. എല്ലാവരും ഇതിലൊരു മാന്യത പാലിക്കണം. പൊലീസ് സ്റ്റേഷനിലാണെന്നുള്ളത് അംഗീകരിക്കണം. പൊലീസിനെ ദുർബലപ്പെടുത്തരുത്. പൊലീസിനെ നിർവീര്യമാക്കുന്നതു വലിയ ആപത്താണ്. ചിലർ അതിനു ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് പൊലീസ് തെറ്റായ ഒരു കാര്യം ചെയ്യുന്നില്ല. ഇനി എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ആ പരാതി രേഖാമൂലം എഴുതിക്കൊടുത്താൽ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണം. വിനായകൻ മാന്യത പാലിച്ചില്ലെന്ന് എനിക്ക് അഭിപ്രായമില്ല’ ഇപി ജയരാജൻ വ്യക്തമാക്കി.

ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്: എൻസിഇആർടി സമിതി ശുപാർശക്കെതിരെ വിമർശനവുമായി സീതാറാം യെച്ചൂരി

വിനായകന് പൊലീസ് സ്റ്റേഷനിൽ പ്രിവിലജ് കിട്ടുന്നുണ്ടെന്നാണ് ആരോപണമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനും ജയരാജൻ മറുപടി നൽകി. ‘പണ്ടൊക്കെ ഇവരെന്തൊക്കെ പ്രചരിപ്പിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് അവിടെയൊരു കസേരയുണ്ടെന്നു പറഞ്ഞവരല്ലേ. ഇപ്പോ അതു പറയുന്നില്ല. ഒരു പൊലീസ് സ്റ്റേഷനിലും തെറ്റായിട്ടുള്ള ഒരു നടപടിയെയും ന്യായീകരിക്കാനോ സംരക്ഷിക്കാനോ ഒരു പാർട്ടി പ്രവർത്തകനും പാർട്ടി നേതാവും ഇടപെടാറില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ജനങ്ങളോട് ഒപ്പമുണ്ടാകും പാർട്ടി സഖാക്കളാകെ.’ ജയരാജൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button