കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു പാർട്ടിക്കാർക്കു പെൻഷൻ നൽകുന്ന നയത്തെക്കുറിച്ച് എല്‍ഡിഎഫ് ജനങ്ങളോടു മറുപടി പറയണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു.
താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതല്ല, പെൻഷനാണ് പ്രശ്നമെന്നും രാജ്ഭവനിലെ നിയമനം ആജീവനാന്ത പെൻഷൻ നൽകാനല്ലെന്നും അദ്ദേഹം പറഞ്ഞു. അവിടെ എൽഡിഎഫ് മുദ്രാവാക്യം വിളിച്ചിട്ട് കാര്യമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ചെങ്കോട്ടയിൽ 41.5 ലക്ഷത്തിന്‍റെ തിമിംഗല ഛർദി പിടികൂടി : അച്ഛനും മകനും അറസ്റ്റിൽ
‘കേരളത്തിലെ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽ നിയമിക്കപ്പെടുന്ന ജീവനക്കാർക്ക് ജീവിതകാലം മുഴുവൻ പെൻഷൻ നൽകാൻ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെയാണ് ഗവർണർ നിലപാട് എടുത്തത്. താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തില്ല എന്ന് സർക്കാർ തീരുമാനിക്കട്ടെ. പ്രതിപക്ഷ നേതാവിന് രാജാവിനേക്കാൾ രാജഭക്തിയാണ്. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഗവർണർ പറഞ്ഞത്. ഇടത് സർക്കാർ ചെയ്യുന്നത് പെൻഷൻ നൽകാനുള്ള പദ്ധതിയാണ്,’ വി മുരളീധരൻ പറഞ്ഞു.
Post Your Comments