തിരുവനന്തപുരം: യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഡോക്ടറേറ്റുമായി ബന്ധപ്പെട്ട് വിവാദം കത്തിക്കയറുന്നു. മുഴുവന്‍ സമയ പിഎച്ച്‌ഡി എടുക്കുന്നയാള്‍ മറ്റൊരു ജോലിയും ചെയ്യരുതെന്ന യുജിസി നിബന്ധന നിലനില്‍ക്കെ ചിന്ത ജെആര്‍എഫോട് കൂടി എങ്ങനെയാണ് ഡോക്ടറേറ്റ് നേടിയതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചർച്ച.
Also Read:മസാറെ ശെരീഫ് താലിബാന്‍ കീഴടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യക്കാരെ രക്ഷിച്ച് വ്യോമസേന
വലിയ വിമർശനമാണ് ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് വിഷയത്തിൽ സി പി എമ്മിന് നേരിടേണ്ടി വരുന്നത്. പാർട്ടിയുടെ സഹായമില്ലാതെ ഇത്തരത്തിൽ ഒരു കാര്യം ചെയ്യാനാവില്ലെന്നാണ് വിമർശകരുടെ വാദം. ജെആര്‍എഫ് കൈപ്പറ്റുന്നയാള്‍ വരുമാനമുള്ള മറ്റൊരു ജോലിയും ചെയ്യുന്നില്ലെന്ന സത്യവാങ്മൂലത്തില്‍ ഒപ്പിട്ടുനല്‍കണം. അങ്ങനെയെങ്കില്‍ സംസ്ഥാന യുവജന കമ്മിഷന്‍ അംഗം ആയി ഒന്നരലക്ഷം രൂപ പ്രതിമാസം വാങ്ങിയിരുന്ന ചിന്ത ജെആര്‍എഫിന് യോഗ്യ അല്ലയെന്ന വാദമാണ് ഉയർന്നു കേൾക്കുന്നത്.
അതേസമയം, ഷാഹിദാ കമാലും ചിന്താ ജെറോമുമെല്ലാം വിദ്യാഭ്യാസ തട്ടിപ്പുകളിലൂടെ സി പി എമ്മിന്റെ അധികാര സ്ഥാനങ്ങൾ കയ്യേറുമ്പോൾ അത് പാർട്ടിയുടെ മുഖഛായ തന്നെ തകർത്തിട്ടുണ്ട്.
Post Your Comments