സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൺ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവ്. കായിക യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് 2017 ജനുവരി ആറു മുതൽ 2018 മെയ് 26വരെയുള്ള കാലയളവിലെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കിയത്.
എന്നാൽ, കുടിശിക വേണമെന്ന് താൻ സർക്കാരിനോട് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മുൻപ് പറഞ്ഞത്. തുക ഒരുമിച്ച് കിട്ടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും ചിന്ത വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ ചിന്തയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.
read also: സംസ്ഥാനത്ത് കെട്ടിട നികുതി വര്‍ഷം തോറും വര്‍ദ്ധിക്കും
കുറിപ്പ് പൂർണ്ണ രൂപം
ഉളുപ്പില്ലാതെ കള്ളം പറയുന്നത് ചിലരുടെ ശീലമാണ്.
ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് കത്തയക്കുക. അത് വാർത്തയാകുമ്പോൾ നിഷേധിക്കുക. വ്യാജ പ്രചരണമെന്ന് ആരോപിക്കുക. അയച്ചത് മറ്റാരോ ആണെന്ന് പറയുക. കത്ത് പുറത്തുവിടാൻ വെല്ലുവിളിക്കുക.
അവസാനം കുടിശ്ശിക അനുവദിച്ചു കിട്ടുന്ന ഉത്തരവിൽ, കുടിശ്ശിക ആവശ്യപ്പെട്ട് അങ്ങോട്ട് നൽകിയ കത്തിന്റെ ക്രമനമ്പർ അടക്കം പരാമർശിക്കപ്പെടുക. നൈസായി തേയുക.
എന്നിട്ടും ഉളുപ്പില്ലാതെ ഇവറ്റകൾ പറയും; സെൽഫിക്കും കമ്മലിനുമാണ് രാഷ്ട്രീയമെന്ന്.
ഇനിയിപ്പോൾ പണം ദുരിതാശ്വാസത്തിനു നൽകി, തൊട്ടടുത്ത കണ്ടം വഴി പായുക തന്നെ. എന്തായാലും കത്തിന്റെ കാര്യം പുറത്തു വിട്ടുകൊണ്ട് താൻ വെറുമൊരു ആനയല്ലെന്ന് വീണ്ടും തെളിയിച്ച അശ്വത്ഥാമാവിന് അഭിവാദ്യങ്ങൾ!
Post Your Comments